ജമാഅത്തുകൾ ദുരിതബാധിതരെ സഹായിക്കാൻ മുന്നിട്ടിറങ്ങും -ജമാഅത്ത്​ കൗൺസിൽ

തിരുവനന്തപുരം: ബലിപെരുന്നാളുമായി ബന്ധപ്പെട്ട് വിശ്വാസികൾ പ്രാർഥന ചടങ്ങുകൾക്കുശേഷം പ്രളയബാധിതരെ സഹായിക്കാൻ മുന്നിട്ടിറങ്ങുമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ അറിയിച്ചു. ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ സ്വരൂപിക്കാനായി പള്ളികളിലും ഇൗദ്ഗാഹുകളിലും പ്രത്യേക സൗകര്യമൊരുക്കാൻ മഹല്ല് കമ്മിറ്റികൾക്ക് നിർദേശം നൽകിയതായി ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി അറിയിച്ചു. ആഘോഷങ്ങൾ ചുരുക്കി സംഭാവനകൾ ദുരിതാശ്വാസകേന്ദ്രങ്ങളിൽ എത്തിക്കുക എന്നതായിരിക്കും ഏറ്റവും വലിയ ആരാധനയെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം. താജുദ്ദീൻ പറഞ്ഞു. പെരുന്നാൾ ദിവസം പള്ളികളിലും ഇൗദ്ഗാഹുകളിലും പ്രത്യേകം പ്രാർഥനകൾ നടത്തും. ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് അഡ്വ. എ. പൂക്കുഞ്ഞ് അധ്യക്ഷതവഹിച്ചു. അഡ്വ. പാച്ചല്ലൂർ നുജുമുദ്ദീൻ, അഡ്വ. എസ്. മുജീബ്, ഡോ. ജഹാംഗീർ, നാസർ മഞ്ചേരി, ഒഴുകുപാറ അസീസ്, മാവുടി മുഹമ്മദ് ഹാജി, ആമച്ചൽ ഷാജഹാൻ, അഡ്വ. നൗഫൽ, അബ്ദുൽസലാം ചുള്ളിമാനൂർ, എസ്. ഷൗക്കത്ത്, സൂറത്ത് റഷീദ്, ആമച്ചൽ ഷാജഹാൻ, ഇ. അബ്ദുൽ സലാം, അബ്ദുൽ സമദ് കണ്ടല, ഷജീർ തോന്നയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.