തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഹാദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ ജില്ലയിലെ കോണ്‍ഗ്രസ് ഘടകങ്ങള്‍ വിഭവസമാഹരണം നടത്തി സഹായിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ നിർദേശം നല്‍കി. ഇതിനായി 14 നിയോജക മണ്ഡലം ആസ്ഥാനങ്ങളിലും റിലീഫ് കലക്ഷന്‍ സെൻറര്‍ തുടങ്ങണം. എല്ലാ ബൂത്തുകളിലും 19, 20 തീയതികളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദുരിതാശ്വാസ നിധിയിലേക്ക് പണവും ഉല്‍പന്നങ്ങളും സ്വരൂപിക്കണം. കിട്ടുന്ന സാധനങ്ങള്‍ വേര്‍തിരിച്ച് പായ്ക്ക് ചെയ്യുകയും പാക്കറ്റിനുപുറത്ത് സാധനങ്ങളുടെ പേര് എഴുതുകയും വേണം. വേഗത്തില്‍ ചീത്തയാകുന്ന ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കരുത്. പുതിയ വസ്ത്രങ്ങള്‍, ടവല്‍, തോര്‍ത്ത്, നൈറ്റി, ലുങ്കി, അടിവസ്ത്രങ്ങള്‍, കുട്ടികളുടെ ഡ്രസുകള്‍, െബഡ്ഷീറ്റ്, പായ, തേങ്ങ, അരി, ധാന്യങ്ങള്‍, പാത്രങ്ങള്‍(പുതിയത്), ഡെറ്റോള്‍, ലോഷന്‍, സോപ്പ്, മെഴുകുതിരി, തീപ്പെട്ടി, മരുന്നുകള്‍, ബിസ്‌കറ്റ്, ഡ്രൈഫ്രൂട്ട്‌സ്, ചോക്ലറ്റ്, സാനിറ്ററി നാപ്കിന്‍, ടോര്‍ച്ച്, ബാറ്ററി, കൊതുകുതിരി മുതലായവയാണ് വേണ്ടത്. നിയോജകമണ്ഡലങ്ങളില്‍നിന്ന് സംഭരിക്കുന്ന സാധനങ്ങള്‍ 21ന് ഡി.സി.സി ഓഫിസില്‍ എത്തിക്കണമെന്നും സനല്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.