വർക്കല: കാറ്റും മഴയും അൽപം ശമിച്ചെങ്കിലും ശനിയാഴ്ച വർക്കല താലൂക്കിൽ വിവിധ വില്ലേജുകളിലായി 18 വീടുകൾ ഭാഗികമായി തകർന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പള്ളിക്കൽ, ഒറ്റൂർ, മടവൂർ വില്ലേജുകളിൽ രണ്ടു വീതവും നാവായിക്കുളത്തും വെട്ടൂരും ഒന്നു വീതവും അയിരൂരിൽ നാലും വീടുകളാണ് തകർന്നത്. വർക്കല മേഖലയിലെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 160 പേരുണ്ട്. വർക്കല ഗവ.എൽ.പി.ജി.എസിലെ ക്യാമ്പിൽ 23 കുടുംബങ്ങളിൽനിന്നുമുള്ള 77 പേരാണുള്ളത്. 29 സ്ത്രീകളും 19 പുരുഷന്മാരും 23 കുട്ടികളുമുണ്ട്. വെൺകുളം ഗവ.എൽ.പി.എസിലെ ക്യാമ്പിൽ 76 പേരുണ്ട്. 25 കുടുംബങ്ങളിൽനിന്നായി 33 സ്ത്രീകളും 22 പുരുഷന്മാരും 21കുട്ടികളുമുണ്ട്. ഹെലികോപ്ടർ വഴി സൈന്യം രക്ഷപ്പെടുത്തി വർക്കലയിലെത്തിച്ചവരിൽ ഭൂരിഭാഗവും വീടുകളിലേക്ക് മടങ്ങി. ഇവിടെ ഒരു കുടുംബത്തിലെ നാലുപേരും ആറന്മുള എൻജിനീയറിങ് കോളജിലെ മൂന്ന് വിദ്യാർഥികളുമാണ് അവശേഷിക്കുന്നത്. വർക്കല താലൂക്ക് ഓഫിസിൽ കലക്ഷൻ സെൻററുകൾ പ്രവർത്തിക്കുന്നുണ്ട്. ദുരന്തമേഖലകളിൽ കഴിയുന്നവർക്ക് വേണ്ടി സന്നദ്ധ സംഘടനകൾ, വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവർ സമാഹരിച്ച് താലൂക്ക് ഓഫിസിൽ എത്തിച്ച രണ്ടു ലോറി അവശ്യസാധനങ്ങൾ ദുരിത മേഖലയിലേക്ക് കയറ്റി അയച്ചു. ഭക്ഷ്യസാധനങ്ങളും തുണിത്തരങ്ങളും വസ്ത്രങ്ങളും മരുന്നുകൾ, മറ്റ് അത്യാവശ്യ സാധനങ്ങൾ എന്നിവയാണ് രണ്ടു ലോറികളിലായി ദുരന്തമേഖലകളിലെത്തിക്കാൻ കൊണ്ടുപോയത്. rescue mateerials ayachu@varkala ഫോട്ടോ കാപ്ഷൻ വർക്കല താലൂക്കിൽ സമാഹരിച്ച രണ്ട് ലോറി അവശ്യവസ്തുക്കൾ ദുരന്ത മേഖലയിലെ ക്യാമ്പുകളിലേക്ക് അയക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.