കൊട്ടാരക്കര: താലൂക്കിൽ അനർഹമായി മുൻഗണന, എ.എ.വൈ റേഷൻ കാർഡുകൾ കൈവശം െവച്ച് റേഷൻ വാങ്ങിയതിന് നടപടിക്ക് വിധേയരായ 18 പേർ സാധനങ്ങളുടെ കമ്പോള വിലയായ 52841 രൂപ അടച്ചു. നാലുദിവസം കൊണ്ട് തുക ഖജനാവിൽ ഒടുക്കിയാണ് ഇവർ തുടർനടപടികളിൽനിന്ന് ഒഴിവായതെന്ന് താലൂക്ക് സപ്ലൈ ഓഫിസർ എസ്.എ. സെയ്ഫ് അറിയിച്ചു. താലൂക്കിെൻറ വിവിധ ഭാഗങ്ങളിൽ നിയമവിരുദ്ധമായി മുൻഗണന, എ.എ.വൈ റേഷൻ കാർഡുകൾ കൈവശം െവച്ച 923 പേർ പൊതുവിഭാഗത്തിലേക്ക് മാറ്റാനായി താലൂക്ക് സപ്ലൈ ഓഫിസിൽ ഹാജരായി. ഇതിനു പുറമെ നിയമവിരുദ്ധമായി മുൻഗണന, എ.എ.വൈ റേഷൻ കാർഡുകൾ കൈവശം െവച്ചിരിക്കുന്ന ഇരുനൂറിലേറെ പേരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അടുത്ത പ്രവൃത്തി ദിവസം ഓഫിസിൽ കാർഡ് ഹാജരാക്കി ഇനം മാറ്റാത്ത പക്ഷം അവർക്ക് കഴിഞ്ഞ മാർച്ച് മുതൽ വാങ്ങിയ റേഷൻ സാധനങ്ങളുടെ കമ്പോള വില അടയ്ക്കാൻ ഡിമാൻഡ് നോട്ടീസ് അയക്കും. നേരത്തേ 30 പേർക്കായിരുന്നു അനർഹമായി വാങ്ങിയ റേഷൻ സാധനങ്ങളുടെ കമ്പോള വില അടയ്ക്കാൻ ആദ്യഘട്ടത്തിൽ ഡിമാൻഡ് നോട്ടീസ് നൽകിയത്. നിശ്ചിത തീയതിക്കകം പണം ഒടുക്കിയില്ലെങ്കിൽ പ്രോസിക്യൂഷൻ അടക്കമുള്ള നടപടികൾക്കായി ഇവരുടെ വിവരങ്ങളടങ്ങിയ റിപ്പോർട്ട് കലക്ടർക്ക് കൈമാറുമെന്നും താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.