സ്വാതന്ത്യദിനാഘോഷം ഇന്ന്

പുനലൂർ: താലൂക്ക്തല സ്വാതന്ത്യദിനാഘോഷം രാവിലെ എട്ടിന് പുനലൂർ താലൂക്ക് ഓഫിസ് അങ്കണത്തിൽ നടക്കും. തഹസിൽദാർ ജയൻ എം. ചെറിയാൻ പതാക ഉയർത്തും. അച്ചൻകോവിൽ പൊലീസ് സ്റ്റേഷൻ; അതിർത്തി നിർണയത്തിൽ അപാകതയെന്ന് പത്തനാപുരം: അച്ചന്‍കോവില്‍ പൊലീസ് സ്റ്റേഷ​െൻറ അതിര്‍ത്തി നിര്‍ണയത്തില്‍ അപാകതയെന്ന് പരാതി. പ്രതിഷേധവുമായി പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ ചെമ്പനരുവി, മൈയ്ക്കാൈമന്‍ ഗ്രാമവാസികള്‍ രംഗത്ത്. നിലവിൽ ആര്യങ്കാവ്, പിറവന്തൂർ വില്ലേജിലെ 11 പ്രദേശങ്ങളെയാണ് അച്ചൻകോവിൽ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. ആര്യങ്കാവ് പഞ്ചായത്തിലെ ഈസ്റ്റ്, ക്ഷേത്രം വാർഡുകളും പിറവന്തൂർ പഞ്ചായത്തിലെ ചെമ്പനരുവി, ചെരിപ്പിട്ടകാവ്, മുള്ളുമല, സഹ്യസീമ, കോട്ടക്കയം, കടമ്പുപാറ, കൂട്ടുമുക്ക് പ്രദേശങ്ങളാണ് ഉൾപ്പെടുന്നത്. തെന്മല, പത്തനാപുരം പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ ഉൾപ്പെട്ടിരുന്ന പ്രദേശങ്ങളാണിവ. എന്നാൽ, പിറവന്തൂർ പഞ്ചായത്തിലെ ചെമ്പനരുവി മുതൽ കോട്ടക്കയം വരെ പ്രദേശങ്ങൾ പത്തനാപുരം സ്റ്റേഷൻ പരിധിയിൽ നിലനിർത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. ചെമ്പനരുവി ഗ്രാമത്തിലുള്ളവര്‍ക്ക് തകർന്ന റോഡിലൂടെ അച്ചൻകോവിൽ സ്റ്റേഷനിലെത്തണമെങ്കിൽ മണിക്കൂറുകള്‍ വേണ്ടിവരും. വന്യമൃഗങ്ങളുടെ ശല്യമുള്ള വനപാതയാണ് അച്ചന്‍കോവില്‍ റോഡ്. അടിയന്തര സാഹചര്യങ്ങളിൽ അച്ചൻകോവിലിൽനിന്ന്‌ പൊലീസിനും ചെമ്പനരുവിയില്‍ എത്താന്‍ കഴിയില്ല. നിലവില്‍ അച്ചന്‍കോവില്‍ പോലീസ് സ്റ്റേഷന്‍ കുളത്തൂപ്പുഴ സര്‍ക്കിളി‍​െൻറ പരിധിയിലാണ് വരുന്നത്. പിറവന്തൂര്‍ പഞ്ചായത്തിലെ മൈയ്ക്കാമൈന്‍ വാര്‍ഡി‍​െൻറ പകുതി ഭാഗവും ചെമ്പനരുവി വാര്‍ഡ് പൂര്‍ണമായും അച്ചന്‍കോവില്‍ സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുമ്പോള്‍ മലയോര മേഖലയിലെ മൂവായിരത്തോളം പേരാണ് ദുരിതമനുഭവിക്കേണ്ടി വരുന്നത് . താലൂക്ക് ആസ്ഥാനമായ പത്തനാപുരം സ്റ്റേഷന്‍ പരിധിയില്‍തന്നെ ഉള്‍പ്പെടുത്തികൊണ്ട് ചെമ്പനരുവിയിൽ പൊലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.