മഴക്ക്​ ശമനമില്ല; കർഷകർ ദുരിതത്തിൽ

വെളിയം: മഴ തുടരുന്നതിനാൽ കർഷകർ ദുരിതത്തിൽ. വെളിയം, പൂയപ്പള്ളി, ഉമ്മന്നൂർ, കരീപ്ര പഞ്ചായത്തുകളിലെ കർഷകർക്ക് വൻ നഷ്ടമാണ് ഉണ്ടായത്. ഹെക്ടർ കണക്കിന് കൃഷി ചെയ്ത വാഴ, മരച്ചീനി എന്നിവ പൂർണമായും നശിച്ചു. ഓണത്തിന് വിളവെടുപ്പ് ലക്ഷ്യമിട്ട് കൃഷിയിറക്കിയവരാണ് ഏറെയും ദുരിതമനുഭവിക്കുന്നത്. ഇതിന് പുറമെ ഓട് പാകിയതും ഷീറ്റിട്ടതുമായ മിക്ക വീടുകളും തകർന്നു. തങ്ങളുടെ ജീവിതത്തിൽ ഇങ്ങനെയൊരു പ്രകൃതിദുരന്തം നേരിട്ടിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. ജില്ലയിൽ കൂടുതൽ കൃഷി ചെയ്യുന്ന പഞ്ചായത്താണ് കരീപ്ര. പ്രദേശത്ത് കൃഷി ചെയ്ത അയ്യായിരത്തോളം കുലച്ച വാഴകളാണ് നശിച്ചത്. ഇത് മേഖലയിലെ ഓണവിപണിയെ ബാധിക്കും. കുടുംബശ്രീയുടെ നേതൃത്വത്തിൽ പാടത്ത് നടത്തിയ പച്ചക്കറി കൃഷിയും ഒലിച്ചുപോയി. ഇതിനിടെ കർഷകരുടെ ദുരിതം ജനപ്രതിനിധികൾ മാനിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡേൻറാ വാർഡ് അംഗമോ പ്രദേശം സന്ദർശിച്ചില്ലെന്നും നാട്ടുകാർ ആരോപിച്ചു. കരീപ്ര ബാങ്ക് പ്രസിഡൻറ് രാജിവെച്ചു വെളിയം: കരീപ്ര സർവിസ് സഹകരണബാങ്ക് പ്രസിഡൻറ് എം. തങ്കപ്പൻ രാജിവെച്ചു. ഭരണസമിതിയിലെ ആറ് സി.പി.എം അംഗങ്ങൾ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് രാജി. സി.പി.എം നെടുവത്തൂർ ഏരിയ കമ്മിറ്റി അംഗമാണ് തങ്കപ്പൻ. ഭരണസമിതിയിലെ മറ്റൊരു ഏരിയ കമ്മിറ്റി അംഗമായ ജി. ത്യാഗരാജൻ ഒഴികെയുള്ള പ്രതിനിധികളാണ് കൊട്ടാരക്കര അസി. രജിസ്ട്രാർക്ക് നോട്ടീസ് നൽകിയത്. പ്രമേയം ചർച്ചക്കെടുക്കും മുമ്പ് അദ്ദേഹത്തോട് പാർട്ടി നേതൃത്വം രാജിവെക്കാൻ നിർദേശിക്കുകയായിരുന്നു. കഴിഞ്ഞദിവസം കൂടിയ ഏരിയ കമ്മിറ്റി യോഗവും രാജിവെക്കാൻ നിർദേശിച്ചിരുന്നു. അദ്ദേഹത്തി​െൻറ നിലപാടിൽ പാർട്ടിക്കുള്ളിലെ വിയോജിപ്പാണ് അവിശ്വാസം കൊണ്ടുവരാൻ ഇടയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.