കൃഷിയുടെ അഭിവൃദ്ധിക്ക് സംയോജിത പദ്ധതികൾ നടപ്പാക്കണം -മന്ത്രി രാജു

അഞ്ചൽ: കാർഷികമേഖലയുടെ അഭിവൃദ്ധിക്കായി ഇതര വകുപ്പുകളുമായി ചേർന്ന് സംയോജിത പദ്ധതികൾ നടപ്പാക്കണമെന്ന് മന്ത്രി കെ. രാജു. വി.എഫ്.പി.സി.കെയുടെ ഏറം സ്വാശ്രയ കർഷകസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. റിവോൾവിങ് ഫണ്ട് ട്രസ്റ്റ് ബോർഡ് അംഗം കെ. ഷംസുദ്ദീൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രഞ്ജു സുരേഷ് മികച്ച കർഷകരെ ആദരിച്ചു. അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജ ചന്ദ്രബാബു മികച്ച സ്വാശ്രയ ഗ്രൂപ്പിനെ അനുമോദിച്ചു. വി.എസ്.പി.സി.കെ ജില്ല മാനേജർ ഷീജ മാത്യു സ്നേഹസ്പർശം സഹായ വിതരണം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജ മുരളി, സഹകരണ ബാങ്ക് പ്രസിഡൻറ് വി.എസ്. സതീശ്, കൃഷി ഓഫിസർ ബി.ടി. രാജി, കാനറ ബാങ്ക് മാനേജർ എ. അജാസ്, വി.എഫ് പി.സി.കെ ഡെപ്യൂട്ടി മാനേജർമാരായ ദിവ്യ വിശ്വനാഥ്, എസ്. സിന്ധു, വിപണി അസി.മാനേജർ എസ്.എസ്. കൃഷ്ണ, മുൻ പ്രസിഡൻറ് ബി. പ്രകാശ് കുമാർ എന്നിവർ സംസാരിച്ചു. സി.ഇ.ഒ സജി ജോൺ പദ്ധതി വിശദീകരിച്ചു. വിപണി എക്സിക്യൂട്ടിവ് അംഗം സി.ആർ. വിക്രമൻ സ്വാഗതവും ട്രഷറർ ആർ. സുദർശനൻ നന്ദിയും പറഞ്ഞു. ഫോറസ്റ്റ് വർക്കേഴ്സ് കൺെവൻഷൻ അഞ്ചൽ: കേരള ഫോറസ്റ്റ് വർക്കേഴ്സ് യൂനിയൻ (എ.ഐ.ടി.യു.സി) അഞ്ചൽ റെയിഞ്ച് കൺവെൻഷൻ ജില്ല പ്രസിഡൻറ് എസ്. നവമണി ഉദ്ഘാടനം ചെയ്തു. എസ്. ജയകൃഷ്ണൻ അധ്യക്ഷതവഹിച്ചു. യോഗത്തിൽ കെ. അനിൽകുമാർ, പി. അനിൽകുമാർ, പി. ജയകുമാർ, രാജേഷ് കരുകോൺ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എസ്. ജയകൃഷ്ണൻ (പ്രസി.), രാജേഷ് കരുകോൺ, അച്ചൻകുഞ്ഞ് (വൈസ് പ്രസി.),പി. ജയകുമാർ (സെക്ര.) സോൺ.വി.രാജ്, ഉദയകുമാർ, എ. രവികുമാർ. (ജോ. സെക്ര.) എസ്. ബാഹുലേയൻ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.