കൊല്ലം: കൺസ്യൂമർഫെഡും ഹോർട്ടികോർപ്പും മുഖേന നടപ്പാക്കുന്ന ഓണം-ബക്രീദ് വിപണനമേളയുടെ ജില്ലതല ഉദ്ഘാടനം 17ന് രാവിലെ ഒമ്പതിന് എൻ.എസ് സഹകരണ ആശുപത്രി അങ്കണത്തിൽ നടക്കും. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം നിർവഹിക്കും. 17 മുതൽ 23 വരെയാണ് മേള. ഹോർട്ടികോർപ്പിെൻറ പച്ചക്കറി വിപണനമേള 20 മുതൽ 24 വരെ പ്രവർത്തിക്കും. മേയർ വി. രാജേന്ദ്രബാബു പച്ചക്കറിക്കിറ്റിെൻറയും എം. നൗഷാദ് എം.എ.എ ഓണക്കിറ്റിെൻറയും ആദ്യവിൽപന നിർവഹിക്കും. പൗൾട്രി വികസന കോർപറേഷെൻറ ചിക്കൻ സ്റ്റാളിെൻറ ഉദ്ഘാടനം കോർപറേഷൻ ചെയർപേഴ്സൺ ജെ. ചിഞ്ചുറാണിയും നിർവഹിക്കും. ദുരിതാശ്വാസ ഫണ്ട് ശേഖരണം കരുനാഗപ്പള്ളി: ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് പിരിവ് നടത്തി. മണ്ഡലം പ്രസിഡൻറ് ജോയി, എം. അന്‍സാര്‍, ആര്‍. രാജശേഖരന്‍, എന്‍. അജയകുമാര്‍, മുനമ്പത്ത് വഹാബ്, ആര്‍. ശശിധരന്‍പിള്ള, കളീക്കൽ മുരളി, എം.കെ. വിജയഭാനു, എം. നിസാര്‍, മോഹന്‍ദാസ്, സുഭാഷ്‌ബോസ്, രമണന്‍, ഹുസൈന്‍, ഗോപിനാഥപ്പണിക്കര്‍, രാജു, ബൂത്ത് -വാര്‍ഡ് പ്രസിഡൻറുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.