ഓച്ചിറ: 'നമുക്ക് വേണ്ടത് നാം ഉൽപാദിപ്പിക്കുക' സന്ദേശം പ്രാവർത്തികമാക്കുക ലക്ഷ്യത്തോടെ ആരംഭിക്കുന്ന ബ്ലോക്ക് ബുധനാഴ്ച നടക്കും. ഓച്ചിറ ബ്ലോക്കിലെ ആറു പഞ്ചായത്തുകളും കരുനാഗപ്പള്ളി നഗരസഭയും ചേർന്ന് രൂപവത്കരിച്ച വനിതകളുടെ കൂട്ടായ്മയാണ് ഫാർമേഴ്സ് ക്ലബ്. ജില്ലപഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി അധ്യക്ഷത വഹിക്കും. ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. മജീദ് കർഷകരെ ആദരിക്കും. സഹായനിധി കൈമാറി ഓച്ചിറ: വാഹനപകടത്തില്‍ മരിച്ച മഠത്തില്‍ക്കാരാഴ്മ ഇളമ്പള്ളിശേരില്‍ രമണെൻറ കുടുംബത്തിന് വേണ്ടി നാട്ടുകാര്‍ സ്വരൂപിച്ച തുക സഹായസമിതി കണ്‍വീനർ മാളു സതീശ് കുടുംബത്തിന് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍. കൃഷ്ണകുമാര്‍, മുന്‍ പഞ്ചായത്ത് അംഗം ബി.എസ്. വിനോദ്, സതീഷ് പള്ളേമ്പില്‍, അമ്പാടിയില്‍ ബാബു, ഷാജി, വിഷ്ണുദേവ്, ബ്രഹ്മദാസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.