പ്രതികരണം കലാസാംസ്കാരിക വേദി പുരസ്കാരം

കൊല്ലം: സംസ്ഥാനത്തെ മികച്ച മാതൃക പൊതുപ്രവർത്തകനുള്ള പ്രതികരണം കലാ സാംസ്കാരിക വേദിയുടെ അവാർഡ് എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് മുൻ കെ.പി.സി.സി പ്രസിഡൻറ് സി.വി. പത്മരാജൻ സമ്മാനിച്ചു. കലാക്ഷേത്രം രഘു (കവിത), കൊല്ലം വിജയലക്ഷ്മി (കഥാപ്രസംഗം), കൊട്ടിയം വേലായുധൻ (നാടകം), പേരൂർ അനിൽകുമാർ (ബാലകവിത) എന്നിവർക്കും പുരസ്കാരം നൽകി. വേദി പ്രസിഡൻറ് കോയിവിള രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു. എ. യൂനുസ്കുഞ്ഞ്, ഉമയനല്ലൂർ തുളസീധരൻ, ചിത്രാസ് സോമൻ എന്നിവർ സംസാരിച്ചു. കവിയരങ്ങ് എ. അരുണഗിരി ഉദ്ഘാടനം ചെയ്തു. അപ്സര ശശികുമാർ, ആശ്രാമം ഒാമനക്കുട്ടൻ, കല്ലറ പ്രഭാകരൻ, കുരീപ്പുഴ രാജേന്ദ്രൻ, രാജൻ മടയ്ക്കൽ, പ്രിയദർശൻ വർക്കല, എസ്.ആർ. കടവൂർ, വിജയൻ ചന്ദനമാല എന്നിവർ കവിത അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.