കൊല്ലം: ബി.ജെ.പി ഉയർത്തുന്ന വർഗീയഫാഷിസത്തെ എതിർത്ത് തോൽപ്പിക്കണമെങ്കിൽ സി.പി.എം ഉൾപ്പെടെയുള്ള ഇടതുകക്ഷികൾ അന്ധമായ കോൺഗ്രസ് വിരോധം ഉപേക്ഷിക്കണമെന്ന് ആർ.എസ്.പി (ലെനിനിസ്റ്റ്) സംസ്ഥാന സെക്രട്ടറി തേവലക്കര ബലദേവ് പറഞ്ഞു. ഭാരതത്തിെൻറ മതേതര-ജനാധിപത്യ ഫെഡറൽ സംവിധാനങ്ങളെ തകിടം മറിച്ചുകൊണ്ടാണ് മോദി ഗവൺമെൻറ് മുന്നോട്ടുപോകുന്നത്. ഇൗ സ്ഥിതി തുടർന്നാൽ രാജ്യം അപകടത്തിേലക്ക് നീങ്ങും. ഇടതുമുന്നണിയിൽ ആർ.എസ്.പി െലനിനിസ്റ്റിനെ എടുക്കണമെന്ന് കാണിച്ചുകൊണ്ട് കൺവീനർ ഉൾപ്പെടെയുള്ള എൽ.ഡി.എഫ് നേതാക്കൾക്ക് കത്ത് നൽകിയിട്ടുണ്ട്. അനുകൂലമായ തീരുമാനം ഉണ്ടാകുന്നില്ലെങ്കിൽ വേണ്ട രാഷ്ട്രീയതീരുമാനം എടുക്കുന്നതിന് പാർട്ടി സംസ്ഥാന സെക്രേട്ടറിയറ്റും സംസ്ഥാന കമ്മിറ്റിയും 23ന് കൊല്ലത്ത് ചേരുമെന്ന് ബലദേവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.