കുണ്ടറ: അമിതമായ ശബ്ദശല്യത്തിനും രാത്രി ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും പൊലീസ് കേസ് എടുക്കേണ്ടത് പരിപാടികളുടെ നടത്തിപ്പുകാർക്കെതിരെയാണെന്ന് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള മേഖലസമ്മേളനം അഭിപ്രായപ്പെട്ടു. സമ്മേളനം ജനറൽ സെക്രട്ടറി പി.എം.എച്ച്. ഇക്ബാൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് ഫെർഡിനാൻറ് അധ്യക്ഷത വഹിച്ചു. എൻ.കെ. േപ്രമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. കുണ്ടറ പഞ്ചായത്ത് പ്രസിഡൻറ് കെ. ബാബുരാജൻ, സംസ്ഥാന വൈസ് പ്രസിഡൻറ് മധു റോയൽ, ജില്ലപ്രസിഡൻറ് ബഷീർകുട്ടി, സെക്രട്ടറി സാജൻ എബ്രഹാം, അഭിലാഷ് കുയക്കൽ, എ.എം.എ. റഷീദ്, ടി.കെ. സുകുമാരൻ, ഷൗഫിർ, ചാൾസ്, ടി.കെ. ശിവൻകുട്ടി, സിജു മനോഹരൻ, വിജയൻ കൊടുവിള, സന്തോഷ് രോഹിണി, സുധി കൃഷ്ണ, വർഗീസ് ക്രിസ്റ്റീന, പങ്കജാക്ഷൻപിള്ള, ടി.കെ. കുട്ടപ്പൻ എന്നിവർ സംസാരിച്ചു. കിടപ്പ് രോഗികൾക്ക് ആശ്വാസമായി സി.പി.എമ്മിെൻറ കാരുണ്യസ്പർശം കുണ്ടറ: വേദനയിലും കഷ്ടപ്പാടിലും മരണത്തെ മുഖാമുഖം കണ്ട് വീടകങ്ങളിൽ വീർപ്പുമുട്ടുന്നവർക്ക് സാന്ത്വനമായി സി.പി.എം കുണ്ടറ ഏരിയകമ്മിറ്റിയുടെ കാരുണ്യസ്പർശം. കുണ്ടറ മണ്ഡലത്തിലെ 1780 പാലിയേറ്റിവ് രോഗികൾക്ക് ആശ്വാസമായി അവരുടെ വീടുകളിലെത്തുകയാണ് വളൻറിയേഴ്സും ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെട്ട സംഘം. രോഗികൾക്ക് ആവശ്യമായ വൈദ്യസഹായം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ, പോഷകാഹാരം, കിടക്ക, വസ്ത്രങ്ങൾ തുടങ്ങിയവ വീടുകളിലെത്തിച്ചുനൽകും. കുണ്ടറയിലെ വ്യാപാരികളും വ്യവസായികളും ഉൾപ്പെടെയുള്ളവരുടെ സഹായ സഹകരണങ്ങൾ കൂടി യോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആലോചനയോഗം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി സെക്രട്ടറി എസ്.എൽ. സജികുമാർ അധ്യക്ഷത വഹിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സന്തോഷ്, പെരിനാട് പഞ്ചായത്ത് പ്രസിഡൻറ് എൽ. അനിൽ, ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡൻറ് സുജാതമോഹൻ, ബി. ശുചീന്ദ്രൻ, ഡോ. മണികണ്ഠൻ, ഡോ. പീതാംബരൻ, ഡോ.എസ്.എസ്. ഉണ്ണി, ഡോ. ഷാജി, കെ.പി. മെറ്റൽസ് ആൻഡ് അലോയിസ് മാനേജിങ് ഡയറക്ടർ കെ.പി. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.