കുണ്ടറ: സംസ്കൃതസംഘം ജില്ലകമ്മിറ്റി നടത്തിയ 'രാമായണ ചിന്തകൾ' സെമിനാർ മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ജില്ലപ്രസിഡൻറ് ഡോ.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. പ്രഫ. വി. മാധവൻപിള്ള വിഷയാവതരണം നടത്തി. സംസ്കൃത സംഘം ജില്ലകൺവീനർ പി.കെ. രവീന്ദ്രൻ, സംസ്ഥാന കൺവീനർ ടി. തിലകരാജ്, വൈസ് ചെയർമാൻ പ്രഫ.ആർ. മണിയപ്പൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം കുണ്ടറ: പെരുമ്പുഴ പുനുക്കൊന്നൂർ ദേശസേവിനി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കുള്ള പുരസ്കാര വിതരണം ബുധനാഴ്ച നടക്കും. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജീവ് ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡൻറ് കെ. ബിജു അധ്യക്ഷത വഹിക്കും. ഓണാഘോഷം കുണ്ടറ: മുളവന പേരയം യുവശക്തി ലൈബ്രറിയുടെ ഓണാഘോഷം ബുധനാഴ്ച തുടങ്ങും. രാവിലെ എട്ടിന് സ്വാതന്ത്ര്യദിന പതാക ഉയർത്തൽ. വൈകീട്ട് നാലിന് ഓണാഘോഷ വിളംബര ബൈക്ക് റാലി. ആറിന് അഖിലകേരള തിരുവാതിരകളി. 22ന് വൈകീട്ട് ആറിന് സാംസ്കാരികസമ്മേളനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.