ഗാന്ധിജിയെ നേരിൽ കണ്ട ഓർമകളുമായി കെ. അയ്യപ്പൻപിള്ള

തിരുവനന്തപുരം: ക്വിറ്റ് ഇന്ത്യ ദിനത്തിൽ 'രാജ്യത്തിനുവേണ്ടി പ്രവർത്തിക്കാനും പരസ്പര സ്നേഹം വളർത്താനും ജീവിത മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ജീവിക്കാനും വിദ്യാർഥികളെ ഉപദേശിച്ച് 105ാം വയസ്സിലും കെ. അയ്യപ്പൻപിള്ള. ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ചുതന്നെ ആദരിക്കാൻ വീട്ടിലെത്തിയ തൈക്കാട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾക്ക് ക്വിറ്റ് ഇന്ത്യ ദിന സന്ദേശം നൽകുകയായിരുന്നു പൂർവ വിദ്യാർഥിയും സ്വാതന്ത്ര്യ സമരസേനാനിയുമായ അദ്ദേഹം. ഒരു വിദ്യാർഥിയുടെ ചോദ്യത്തിനുത്തരമായി ഗാന്ധിജിയെ നേരിൽ കണ്ട് സംസാരിച്ചതി​െൻറ വിശേഷങ്ങൾ അയ്യപ്പൻപിള്ള കുട്ടികളുമായി പങ്കുവെച്ചു .1930 ജനുവരി 20ന് തിരുവനന്തപുരത്തുവന്ന ഗാന്ധിജിയെ താൻ നേരിൽ കെണ്ടന്നും വിദ്യാർഥികളായ തങ്ങളോട് രാജ്യത്തിനുവേണ്ടി പ്രവർത്തിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്‌തെന്നും അയ്യപ്പൻപിള്ള പറഞ്ഞു. തൈക്കാട് മോഡൽ സ്‌കൂൾ ഹെഡ്മാസ്റ്റർ ആർ.എസ്. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സ്‌കൂൾ എൻ.സി.സി കാഡറ്റുകൾ ദേശീയ പതാകയുമേന്തി അഭിവാദ്യം അർപ്പിച്ചു. സ്‌കൂൾ ഗാന്ധി ദർശൻ കൺവീനർ കെ.എൻ. ദേവകി ദേവി, സ്‌കൂൾ എൻ.സി.സി ഓഫിസർ വി. രമേശ് കുമാർ, ഗാന്ധിയൻ നേതാക്കളായ ആർ. നാരായണൻ തമ്പി, വി. സുകുമാരൻ, പ്രോഗ്രാം കൺവീനർ ജെ.എം. റഹീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.