കഥകളി പുരസ്​കാരം തോന്നയ്ക്കൽ പീതാംബരന്

(ചിത്രം) ഓയൂർ: ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള ആശാൻ രണ്ടാമത് കഥകളി അവാർഡിന് കഥകളി ആചാര്യൻ തോന്നയ്ക്കൽ പീതാംബരൻ അർഹനായി. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള ആശാ​െൻറ കുടുംബാംഗങ്ങളാണ് പുരസ്കാരം ഏർപ്പെടുത്തിയത്. 16ന് ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള ആശാൻ സ്മാരക കലാകേന്ദ്രത്തി​െൻറ നേതൃത്വത്തിൽ കലാകേന്ദ്രത്തിൽ നടക്കുന്ന 10ാം ചരമവാർഷിക അനുസ്മരണചടങ്ങിൽ എൻ.കെ. േപ്രമചന്ദ്രൻ എം.പി പുരസ്കാരസമർപ്പണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.