കൊല്ലം: ഇന്ത്യൻ അക്കാദമി ഒാഫ് പീഡിയാട്രിക്‌സ് ന്യൂട്രീഷ്യൻ ചാപ്‌റ്റർ സംസ്ഥാന സമ്മേളനം ദേശീയ അധ്യക്ഷ ഡോ.കെ.ഇ. എലിസബത്ത് ഉദ്ഘാടനം ചെയ്‌തു. കുട്ടികളുടെ ആഹാരരീതികളെ കുറിച്ച് ശിശുരോഗ വിദഗ്‌ധരെ അവബോധമുള്ളവരാക്കുകയായിരുന്നു സമ്മേളന ലക്ഷ്യം. കുട്ടികളിലെ അമിതവണ്ണം, വിളർച്ച, തൂക്കക്കുറവ്, കൗമാരപ്രായക്കാരിലെ പ്രമേഹം, ഹൈപ്പർ ടെൻഷൻ, അമിതവണ്ണം എന്നിവയും ചർച്ചയായി. ഇത്തരം രോഗങ്ങളെ സമീപിക്കേണ്ടത് എങ്ങനെയെന്നും ആധുനിക ചികിത്സാസങ്കേതങ്ങൾ ഏതൊക്കെയാണെന്നും വിദഗ്ധർ പ്രബന്ധങ്ങളിലൂടെ പരിചയപ്പെടുത്തി. ഡോ.എസ്. സച്ചിദാനന്ദ കമ്മത്ത്, ഡോ.പി.എൻ.എൻ. പിഷാരടി, ഡോ.ന്യൂട്ടൻ ല്യൂയിസ്, ഡോ.എസ്. രാധിക, ഡോ.ബിന്ദുഷ, ഡോ.ജി.എസ്. ബിന്ദു, ഡോ.പ്രിയ ശ്രീനിവാസൻ, ഡോ.ഐ. റിയാസ്, ഡോ.കെ.എസ്. പ്രശാന്ത് തുടങ്ങിയവർ പ്രബന്ധം അവതരിപ്പിച്ചു. ഓർഗനൈസിങ് ചെയർമാൻ ഡോ.എസ്. രാധാകൃഷ്‌ണൻ, ഓർഗനൈസിങ് സെക്രട്ടറി ഡോ.പി.എൻ. ശ്രീകുമാർ, ഇന്ത്യൻ അക്കാദമി ഒാഫ് പീഡിയാട്രിക്‌സ് കൊല്ലം പ്രസിഡൻറ് ഡോ. ബിന്ദു മേരി ഫ്രാൻസിസ്, സെക്രട്ടറി ഡോ.പി. ബിന്ദു, ഡോ.ബി. ഹരിദാസ് എന്നിവർ സംസാരിച്ചു. 150 ലേറെ ശിശുരോഗ വിദഗ്ധർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.