ആർ.എസ്.പി ലെനിനിസ്‌റ്റ് സംസ്ഥാന സമ്മേളനം മാറ്റിവെച്ചു

കൊല്ലം: കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ആർ.എസ്.പി ലെനിനിസ്‌റ്റ് സംസ്ഥാന സമ്മേളനം മാറ്റിവെച്ചതായി സംസ്ഥാന സെക്രട്ടറി ജോർജ് സെബാസ്‌റ്റ്യൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഈമാസം കൊല്ലത്ത് നടത്താനിരുന്ന സമ്മേളനം ഒക്‌ടോബറിൽ നടക്കും. എല്ലാ ജില്ലകളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പാർട്ടി പ്രവർത്തകർ പങ്കാളികളാകും. സമ്മേളനത്തിനായി സമാഹരിച്ച തുകയിൽനിന്ന് ആദ്യഗഡു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ പി.ടി. ശ്രീകുമാർ, ആറ്റിങ്ങൽ ശ്രീവത്സൻ, ജില്ല സെക്രട്ടറി പി.കെ ബാബു, െബന്നി ചെറിയാൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.