കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധിക്ക്​ കാരണം അവിശുദ്ധ കൂട്ടുകെട്ട്​ -ഷിബു ബേബിജോൺ

കൊല്ലം: കശുവണ്ടി വ്യവസായത്തിൽ രൂപപ്പെട്ടിരിക്കുന്ന അവിശുദ്ധ കൂട്ടുകെട്ടാണ് വ്യവസായത്തി​െൻറ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് മുൻ മന്ത്രി ഷിബു ബേബിജോൺ കുറ്റപ്പെടുത്തി. ഭരണ-രാഷ്ട്രീയ നേതൃത്വവും വ്യവസായികളും തമ്മിെല ഗൂഢാലോചനയുടെ ഫലമാണ് 90 ഫാക്ടറികളും ഇപ്പോഴും അടഞ്ഞു കിടക്കുന്നത്. കശുവണ്ടി മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ. േപ്രമചന്ദ്രൻ എം.പിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ആരംഭിച്ച രാപകൽ സമരത്തി​െൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോട്ടണ്ടിയുടെ ലഭ്യത ഉറപ്പുവരുത്താനെന്ന പേരിൽ രൂപവത്കരിച്ച കാഷ്യൂ ബോർഡ് ഭരണ-രാഷ്ട്രീയ നേതൃത്വത്തിന് അഴിമതി നടത്താനുള്ള വെള്ളാനയാണെന്ന് തെളിഞ്ഞു. 20 കോടിയിലേറെ മുതൽ മുടക്കിയിട്ടും ബോർഡിന് നാളിതുവരെ ഒരുകിലോ തോട്ടണ്ടി പോലും സംഭരിക്കാൻ കഴിയാത്തത് ഇതിനുദാഹരണമാണ്. തൊഴിൽ മേഖലയെയും തൊഴിലാളികളെയും പൂർണമായും അവഗണിക്കുന്ന സർക്കാർ നിലപാട് വഞ്ചനപരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫിലിപ് കെ. തോമസ് അധ്യക്ഷതവഹിച്ചു. എ.എ. അസീസ്, ബാബു ദിവാകരൻ, സജി ഡി. ആനന്ദ്, ടി.സി. വിജയൻ, പി. പ്രകാശ് ബാബു, ആർ. ശ്രീധരൻപിള്ള, ജി. വേണുഗോപാൽ, പാങ്ങോട് സുരേഷ്, ഇടവനശ്ശേരി സുരേന്ദ്രൻ, കുരീപ്പുഴ മോഹനൻ, കെ. സിസിലി, സി. ഉണ്ണികൃഷ്ണൻ, ജസ്റ്റിൻ ജോൺ എന്നിവർ പങ്കെടുത്തു. പൊലീസി​െൻറ കോമ്പിങ് ഒാപറേഷൻ: 19 ഓളം പിടികിട്ടാപുള്ളികൾ പിടിയിൽ കൊല്ലം: സിറ്റി പൊലീസി​െൻറ കോമ്പിങ് ഒാപറേഷനിൽ 19 ഓളം പിടികിട്ടാപുള്ളികൾ പിടിയിൽ. വ്യാഴാഴ്ച വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതുവരെയായിരുന്നു ഓപറേഷൻ. വിവിധ കേസുകളിലായി 128 വാറൻറ് പ്രതികളെയും നിരോധിത പുകയില ഉൽപന്നങ്ങൾ-മയക്കുമരുന്നുകൾ ഉപയോഗിച്ചതിന് അഞ്ചുപേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് 44 പേർക്കെതിരെയും അലക്ഷ്യമായി വാഹനം ഒാടിച്ചതിന് 17 പേർക്കെതിരെയും പൊതുനിരത്തിൽ മദ്യപിച്ച് കലഹം ഉണ്ടാക്കിയതിനും, മദ്യപിച്ചതിനും 18 പേർക്കെതിരെയും കേസെടുത്തു. വാഹന പരിശോധന നടത്തിയതിൽ 748 പേർക്കും പൊതുസ്ഥലത്ത് പുകവലിച്ചതിന് 37 പേർക്കും പിഴ ചുമത്തിയിട്ടുണ്ട്. സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം സബ് ഡിവിഷനൽ ഓഫിസർമാരായ കൊല്ലം, ചാത്തന്നൂർ, കരുനാഗപ്പള്ളി എ.സി.പിമാരുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി നടത്തിയ പ്രത്യേക പരിശോധനയിലാണ് വിവിധ കേസുകൾ രജിസ്റ്റർ ചെയ്തത്. വരുംദിവസങ്ങളിൽ പരിശോധന ജില്ലയിൽ തുടരുമെന്നും കമീഷണർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.