ഒരു ഡസനോളം വീടുകൾ തകർന്നു

ATTN പുനലൂർ: പുനലൂർ താലൂക്കിൽ . താഴ്ന്നപ്രദേശങ്ങൾ കൂടുതലായി വെള്ളംകയറിയതോടെ കൃഷികളും നശിച്ചിട്ടുണ്ട്. ഏരൂർ വില്ലേജിൽ അഞ്ചും അറ‍യ്ക്കൽ, ചണ്ണപ്പേട്ട വില്ലേജുകളിൽ ഓരോ വീടും പൂർണമായി തകർന്നതായി താലൂക്ക് ഓഫിസ് അധികൃതർ പറഞ്ഞു. കൂടാകെ നിരവധി വീടുകൾ ഭാഗികമായി തകർന്നിട്ടുള്ളത് താലൂക്ക് ഓഫിസിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. പുനലൂർ-അഞ്ചൽ പാതയിൽ അടക്കളമൂലയിലും ചുടുകട്ടയിലും വെള്ളംകയറി. അടക്കളമൂലയിൽ കരവാളൂർ തോട്ടിൽനിന്ന് ആറുവീടുകളിൽ വെള്ളംക‍യറി. ഈ കുടുംബങ്ങൾ മാറിതാമസിക്കുന്നു. കൂടാതെ ചുടുകട്ടയിലുള്ള ക്രൈസ്തവ പ്രാർഥന കേന്ദ്രത്തി​െൻറ താഴത്തെനിലയും വെള്ളത്തിലായി. കരവാളൂർ, പുനലൂർ വില്ലേജുകളിൽ തോടി​െൻറയും കല്ലടയാറി​െൻറയും തീരത്തുള്ള വയലേലകളും മറ്റു താഴ്ന്ന പ്രദേശങ്ങളിലും വെള്ളംകയറി. ഈ ഭാഗത്തെ കൃഷികൾ പൂർണമായി നശിച്ചു. ഓണത്തിന് വിളവെടുക്കാനുള്ള വാഴ, പച്ചക്കറി തുടങ്ങിയവ കൂടാതെ നെല്ല്, മരച്ചിനി, വെറ്റകൊടി തുടങ്ങിയവയും വെള്ളത്തിലായി. സ്നാനഘട്ടം അടക്കം വെള്ളത്തിലായി (ചിത്രം) പുനലൂർ: കിഴക്കൻമേഖലയിൽ അനുഭവപ്പെട്ട കനത്തമഴയും കല്ലടഡാം ഷട്ടർ കൂടുതൽ ഉയർത്തിയതും കാരണം കല്ലടയാർ കരകവിഞ്ഞു. വ്യാഴാഴ്ച രാത്രിമുതൽ ആറ് കവിഞ്ഞൊഴുകാൻ തുടങ്ങിയത് വെള്ളിയാഴ്ച വൈകീട്ടും കുറഞ്ഞിട്ടില്ല. പുനലൂർ ടൗണിൽ നഗരസഭയുടെ സ്നാനഘട്ടവും എതിർവശത്ത് കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് പിന്നിൽ നിർമാണം നടന്നുവരുന്ന കുളിക്കടവും വെള്ളത്തിലായി. സ്നാനഘട്ടത്തിൽ ബലിതർപ്പണ ചടങ്ങുകൾ നടക്കുന്നയിടമാണ്. വെള്ളം കയറിയതിനെ തുടർന്ന് ശനിയാഴ്ച നടക്കുന്ന ബലിതർപ്പണ ചടങ്ങുകൾക്ക് കർശനനിയന്ത്രണം ഉണ്ടാകും. കൂടാതെ കൃഷ്ണകോവിൽ കടവിലും മൂർത്തികാവിലും വെള്ളം കരയിലേക്ക് കയറിയിട്ടുണ്ട്. ആറ് നിറഞ്ഞൊഴുകുന്നതിനാൽ ചെറുതോടുകളിലൂടെയെത്തുന്ന വെള്ളം പലയിടങ്ങളിലും അവിടതന്നെ കെട്ടിനിൽക്കുന്നു. ഈ തോടുകളിലൂടെ പലയിടത്തും മുകളിലേക്ക് വെള്ളം കയറുന്നുണ്ട്. കല്ലടയാറി​െൻറ തീരം ആശങ്കയിൽ; വീടുകൾക്ക് വിള്ളലും തകർച്ചാഭീഷണിയും (ചിത്രം) കുണ്ടറ: കിഴക്കേ കല്ലടയാറി​െൻറ തീരപ്രദേശം ആശങ്കയിൽ. തീരദേശത്തെ തിട്ടകളും സംരക്ഷണഭിത്തികളും ഇടിഞ്ഞുതുടങ്ങിയതാണ് ആശങ്ക പരത്തുന്നത്. തോടുകളും ചാലുകളും റോഡുകളും വെള്ളംകയറി കവിഞ്ഞൊഴുകി തുടങ്ങി. കിഴക്കേകല്ലട ഇലവൂർകാവ് കടയയ്യത്ത് ശിവദാസ​െൻറ (ശങ്കർ) വീട്ടിലേക്കുള്ള കോൺക്രീറ്റ് പാത വിണ്ടുകീറി. കരിങ്കല്ലിൽ തീർത്ത സംരക്ഷണഭിത്തി അപകടത്തിലാണ്. ഈ ഭിത്തി തകർന്നാൽ വീട് ഉൾപ്പെടെ ആറിലേക്ക് ഒലിച്ചുപോകുന്ന സ്ഥിതിയാണ്. വാഹനങ്ങളും മറ്റും ഉയർന്ന സ്ഥലത്തേക്ക് ഇവർ മാറ്റിയിട്ടുണ്ട്. മാറി താമസിക്കാൻ വീട്ടുകാരെ പൊലീസെത്തി അറിയിച്ചു. ചിറ്റുമല ചിറയും ചെമ്പ് ഏലായും തമ്മിൽ വേർതിരിക്കുന്ന വരമ്പി​െൻറ ചിലഭാഗങ്ങളിലൂടെ വെള്ളം ഒഴുകുന്നത് ആശങ്ക പരത്തുകയാണ്. വരമ്പ് പൊട്ടുകയാണെങ്കിൽ ചെമ്പ് ഏലായിലേക്ക് വെള്ളംകയറുകയും കൈലാക്ക്മുക്ക് പ്രദേശത്ത് വീടുകളിൽ വെള്ളം കയറുന്നതിന് കാരണമാവുകയും ചെയ്യും. ഉപ്പൂട്, മറവൂർ, നിലമേൽ, പഴയാർ, താഴം, കല്ലട ടൗൺ ഉൾപ്പെടുന്ന ആറ് വർഡുകളിലെ ആയിരത്തി അഞ്ഞൂറോളം വീടുകൾ വെള്ളത്തിലാകും. ഇവിടെ വെള്ളം പലയിടങ്ങളിലും കയറിത്തുടങ്ങി. വരമ്പി​െൻറ അപകടസാധ്യത കൂടുതലുള്ള ഭാഗങ്ങളിൽ എംസാൻറ് നിറച്ച ചാക്കുകൾ മൈനർ ഇറിഗേഷൻ വകുപ്പി​െൻറ നേതൃത്വത്തിൽ ഇട്ട് അടിയന്തര സുരക്ഷ ഒരുക്കിയിട്ടുണ്ടെങ്കിലും ജലനിരപ്പുയരുന്നത് ആശങ്കജനകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.