സത്വര നടപടി സ്വീകരിക്കണമെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി

കൊല്ലം: പുനലൂർ-തെന്മല-ചെങ്കോട്ട ദേശീയപാതയിലെ ചരക്ക്-ഭാരം കൂടിയ വാഹനങ്ങളുടെ ഗതാഗതനിയന്ത്രണം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. കനത്ത മഴയെ തുടർന്ന് റോഡി​െൻറ ഒരുവശം ഇടിഞ്ഞുതാഴ്ന്ന തെന്മല എം.എസ്.എൻ ഭാഗം റോഡ് സന്ദർശിച്ച ശേഷമാണ് ആവശ്യമുന്നയിച്ചത്. ഓണനാളുകളിൽ വലിയതോതിൽ ചരക്ക് ഗതാഗതം നടക്കുന്ന ദേശീയപാതയിലെ നിയന്ത്രണം വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. മേഖലയിൽ ദേശീയപാതയും െറയിൽവേയും സംയുക്തമായി ചേർന്ന് സമഗ്രമായ ഒരു പുനരുദ്ധാരണ പദ്ധതി തയാറാക്കണം. റോഡ് പൂർവസ്ഥിതിയിലാക്കുന്നതിനും പുനരുദ്ധാരണം വേഗത്തിലാക്കുന്നതിനും െറയിൽവേ ഉദ്യോഗസ്ഥരുടെയും ദേശീയപാത ഉദ്യോഗസ്ഥരുടെയും സംയുക്തയോഗം 13ന് ഉച്ചക്ക് രണ്ടിന് പുനലൂർ െറസ്റ്റ് ഹൗസിൽ ചേരുമെന്നും എം.പി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.