പുനലൂർ: നിരവധി വീടുകൾക്കും റോഡിനും കനാലിനും ഭീഷണിയായിരുന്ന കുന്ന് ഇടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഉറുകുന്ന്-നേതാജി റോഡിൽ മലങ്കര കത്തോലിക്ക പള്ളിക്ക് സമീപത്താണ് വെള്ളിയാഴ്ച രാവിലെ എേട്ടാടെ കുന്നിടിഞ്ഞത്. കമ്പിലൈനിൽ ഹമീദ് റാവുത്തരുടെ പുരയിടത്തിെൻറ ഭാഗമാണ് കൂറ്റൻ പാറക്കെട്ടുകളോട് ചേർന്നുള്ള ഈ കുന്ന്. റോഡിൽനിന്ന് വളരെ ഉയരത്തിലുള്ള കുന്ന് ശക്തമായ മഴയിൽ ഇടിഞ്ഞ്താഴേക്ക് പതിക്കുകയായിരുന്നു. ഈ റോഡിന് താഴെക്കൂടിയാണ് കല്ലട പദ്ധതിയുടെ വലതുകര പ്രധാന കനാൽ കടന്നുപോകുന്നത്. കനാലിെൻറ വശത്തടക്കം 70 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. പാറയും കുന്നും ഈ ഭാഗത്ത് ഭീഷണിയാണെന്ന് കണ്ട് പാറപൊട്ടിച്ചുമാറ്റാൻ വസ്തുഉടമ നേരത്തെ റവന്യൂ അധികൃതരിൽനിന്ന് അനുമതിവാങ്ങാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഭരണകക്ഷിയിലെ ഒരു പാർട്ടിക്കാർ ഇത് തടഞ്ഞു. ഇതോടെ പാറപൊട്ടിക്കൽ നിർത്തിവെച്ചു. പാറക്ക് ചുറ്റുമുള്ള മണ്ണ് ഒലിച്ചുപോയതും ശേഷിക്കുന്ന ഈകുന്നിെൻറ ബാക്കിയും എതുസമയത്തും തകർന്ന താഴേക്ക് വീഴാവുന്ന നിലയിലാണ്. വീടിെൻറ മേൽക്കൂര തകർന്നു (ചിത്രം) കൊട്ടിയം: വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിെൻറ മേൽക്കൂര തകർന്നു. വീട്ടിലുണ്ടായിരുന്ന നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു. വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം തകർന്നു. പുലർച്ചെ ആറരയോടെയായിരുന്നു സംഭവം. മയ്യനാട്താന്നി ലക്ഷമിപുരം തോപ്പിൽ മൈക്കിളിെൻറ വീടിെൻറ മേൽക്കൂരയാണ് തകർന്നുവീണത്. വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മേൽക്കൂര തകരുന്ന ശബ്ദംകേട്ട് മൈക്കിളും ഭാര്യ മേരീ അനസൂയയും രണ്ട് മക്കളും വീടിന് പുറത്തേക്ക് ഓടി മാറുകയായിരുന്നു. വീട്ടുകാർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം തകർന്നു വീഴുകയായിരുന്നു. ഫ്രിഡ്ജ്, അലമാര, കട്ടിൽ തുടങ്ങി വീട്ടു സാധനങ്ങളെല്ലാം നശിച്ചു. വസ്ത്രങ്ങളും ഉപയോഗശൂന്യമായി. വിവരമറിഞ്ഞ് മയ്യനാട് പഞ്ചായത്ത് പ്രസിഡൻറ് എൽ. ലക്ഷ്മണെൻറ നേതൃത്വത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥരും റവന്യൂ അധികൃതരും സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.