കൊല്ലം: കർക്കടക വാവുബലി തർപ്പണ ചടങ്ങുകൾ തുടങ്ങിയതോടെ ജില്ലയിലെ വിവിധ സ്നാനഘട്ടങ്ങളിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തും. വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജില്ലയിൽ കൂടുതൽ ബലി തർപ്പണം നടക്കുന്ന തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രത്തിൽ ബലിതർപ്പണം വെള്ളിയാഴ്ച വൈകീട്ട് ആറര മുതൽ ആരംഭിച്ചു. അഞ്ഞൂറിലധികം പേർക്ക് ഒരേസമയം ബലിതർപ്പണം നടത്താനുള്ള സൗകര്യമാണ് ദേവസ്വം ബോർഡ് ഒരുക്കുന്നത്. സമുദ്ര സ്നാനഘട്ടത്തിന് ചേർന്നുള്ള ബി.എസ്.എൻ.എൽ ഗ്രൗണ്ടിലാണ് പന്തൽ. ക്ഷേത്ര തന്ത്രി മുഖ്യെൻറ നേതൃത്വത്തിൽ പത്തോളം കാർമികളും നൂറോളം സഹായികളും ചടങ്ങുകൾക്ക് നേതൃത്വംനൽകും. മുണ്ടയ്‌ക്കൽ പാപനാശനത്തെ ഗുരു മന്ദിരത്തിൽ വെള്ളിയാഴ്ച രാത്രി 10.30ന് തുടങ്ങിയ ചടങ്ങുകൾ ശനിയാഴ്‌ച വൈകീട്ട് മൂന്നിന് സമാപിക്കും. തന്ത്രി തടത്തിൽ മഠം ടി.കെ. ചന്ദ്രശേഖര സ്വാമിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ. അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രം, പരവൂർ കോങ്ങാൽ പനമൂട് മഹാദേവ ക്ഷേത്രം, വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം, കുളത്തൂപ്പുഴ ശാസ്താക്ഷേത്രം എന്നിവടങ്ങളിലും ബലിതർപ്പണ ചടങ്ങുകൾ പുലർച്ചെ മുതൽ ആരംഭിച്ചു. ചാക്കച്ചേരിയില്‍ പത്മനാഭന്‍ കുടുംബസംഗമം ഞായറാഴ്ച കൊല്ലം: ചാക്കച്ചേരിയില്‍ പത്മനാഭന്‍ കുടുംബസംഗമം ഞായറാഴ്ച ബീച്ച് റോട്ടറി കമ്യൂണിറ്റി ഹാളില്‍ നടക്കും. മുന്‍മന്ത്രി സി.വി. പത്മരാജന്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്യും. എം. മുകേഷ് എം.എല്‍.എ മുഖ്യാതിഥി ആയിരിക്കും. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എസ്. സുധീശന്‍ സംസാരിക്കും. വിദ്യാഭ്യാസ അവാര്‍ഡുകള്‍ രക്ഷാധികാരി ഡി. വിജയധരന്‍ വിതരണംചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.