സെറ്റോ കലക്ടറേറ്റ് മാർച്ച്

(ചിത്രം) കൊല്ലം: ഇടത് സർവിസ് സംഘടനകൾ അമിത രാഷ്ട്രീയ വിധേയത്വം ഉപേക്ഷിച്ച് വർഗബോധം പ്രകടിപ്പിക്കാൻ തയാറാകണമെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ. വിവിധ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (സെറ്റോ) നേതൃത്വത്തിൽ നടന്ന കലക്ടറേറ്റ് മാർച്ചും ധർണയും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. സെറ്റോ ജില്ല ചെയർമാൻ ജെ. സുനിൽജോസ് അധ്യക്ഷത വഹിച്ചു. ചവറ ജയകുമാർ, പി.ഒ. പാപ്പച്ചൻ, ബി.എസ്. ശാന്തകുമാർ, ബി. രാമാനുജൻ, പരിമണം വിജയൻ, വൈ. നാസറുദീൻ, ജയചന്ദ്രൻ പിള്ള, എൻ. ഷാജി, ബി. പ്രദീപ് കുമാർ, എസ്. ഉല്ലാസ് എന്നിവർ സംസാരിച്ചു. വീട്ടമ്മക്ക് ആശ്വാസമായി എന്‍.എസ്.എസ് വിദ്യാർഥികൾ (ചിത്രം) പത്തനാപുരം: തളർന്ന രണ്ട് മനുഷ്യജന്മങ്ങൾക്ക് മുന്നിൽ പകച്ചുനിൽക്കുന്ന ശാന്ത എന്ന വീട്ടമ്മക്ക് താങ്ങുംതണലുമായി സ​െൻറ് സ്റ്റീഫന്‍സ് സ്കൂളിലെ എന്‍.എസ്.എസ് വിദ്യാർഥികള്‍. മാങ്കോട് മുള്ളൂർ നിരപ്പിൽ ചോർെന്നാലിക്കുന്ന മൺകട്ടയിൽ നിർമിച്ച നിലംപൊത്താറായ വീട്ടിൽ അപകടത്തിൽ പരിക്കേറ്റ് തളർന്നുകിടക്കുന്ന ഭർത്താവ് ഉത്തമനെയും മകൻ പ്രദീപിനെയും സംരക്ഷിക്കാന്‍ ശാന്ത മാത്രമേ ഉള്ളൂ. ഇവരുടെ ദുരിതജീവിതം 'മാധ്യമം' നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുടുംബത്തി​െൻറ സ്ഥിതി മനസ്സിലാക്കിയാണ് വിദ്യാർഥികള്‍ സഹായവുമായി എത്തിയത്. കുട്ടികള്‍ വീടി​െൻറ മേൽക്കൂര നിർമിച്ച് നല്‍കി കുടുംബത്തെ ഏറ്റെടുത്തു. വീടിനോട് ചേർന്ന് ഇവര്‍ക്കായി സ്റ്റേഷനറി കട നിർമിക്കും. നിരവധി സുമനസ്സുകൾ സഹായവാഗ്ദാനവുമായി എത്തിയിട്ടുണ്ട്. ഭാരതയ സാംസ്കാരികസമിതി, ജനകീയ സേവാസമിതി, സ്പർശം ചാരിറ്റബിൾ സൊസൈറ്റി, രാഷ്ട്രീയ സാമുദായിക സംഘടനകൾ, വിവിധ സ്കൂളുകളിലെ പി.റ്റി.എ, എൻ.എസ്.എസ് യൂനിറ്റ്, ജനപ്രതിനിധികൾ, പ്രവാസി സംഘടനകൾ, വ്യക്തികൾ തുടങ്ങി നിരവധി പേർ സഹായവുമായി എത്തി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഡനിസ് ജോണ്‍, മനുഷ്യാവകാശ പ്രവർത്തകൻ തോമസ് ഫിലിപ്, വളൻറിയർ ലീഡേഴ്സായ സനൽ, ആദില ബൈജു, സച്ചു, ജൂപ്പിറ്റര്‍ ഷിജു എന്നിവർ നേതൃത്വം നല്‍കി. 'മന്ത്രി മേഴ്സിക്കുട്ടിയമ്മയെ വഴിയിൽ തടയും' കൊല്ലം: യു.ഡി.എഫ് ഭരണകാലത്ത് കശുവണ്ടി മേഖലയിൽ അനാവശ്യ സമരങ്ങളുടെ പ്രളയം സൃഷ്ടിച്ച് അധികാരത്തിലേറിയിട്ടും വാഗ്ദാന ലംഘനം നടത്തിയ മന്ത്രി മേഴ്സികുട്ടിയമ്മയെ വഴിയിൽ തടയുന്നതടക്കം സമരപരിപാടികൾ ആരംഭിക്കുമെന്ന് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് എൻ. അഴകേശൻ. കാഷ്യൂ ഇൻഡസ്ട്രീസ് സ്റ്റാഫ് അസോസിയേഷൻ നടത്തിയ കൂട്ടധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയൻ വർക്കിങ് പ്രസിഡൻറ് കാഞ്ഞിരവിള അജയകുമാർ അധ്യക്ഷത വഹിച്ചു. കല്ലട പി. കുഞ്ഞുമോൻ, കോതേത്ത് ഭാസുരൻ, സായി ഭാസ്കർ, മോഹൻലാൽ, മനോജ്, സുനിൽകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.