(ചിത്രം) കൊല്ലം: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ രാജ്യത്ത് അനുദിനം വർധിച്ചുവരികയാണെന്ന് എഴുത്തുകാരനും പൊതുവിദ്യാഭ്യാസ ഡയറക്ടറുമായ കെ.വി. മോഹൻകുമാർ. പത്താമത് അവനീബാല അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവനീബാല പുരസ്കാരം ഇ. സന്ധ്യക്ക് സമ്മാനിച്ചു. 'പേരില്ലാവണ്ടിയിൽ' കവിതാസമാഹാരമാണ് അവാർഡിന് അർഹമായത്. പ്രഫ.എസ്. സുലഭ അധ്യക്ഷത വഹിച്ചു. എം.സന്തോഷ്കുമാർ, ജസീനാ റഹിം, പി. ദിനേശൻ, പ്രീതി എന്നിവർ സംസാരിച്ചു. വാവുബലി: അഷ്ടമുടി വീരഭദ്ര ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി അഞ്ചാലുംമൂട്: അഷ്ടമുടി ശ്രീ വീരഭദ്ര സ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച നടക്കുന്ന കർക്കടക വാവുബലിചടങ്ങുകളുടെ ഒരുക്കങ്ങൾ പൂർത്തിയായി. വീരഭദ്രസ്വാമി ക്ഷേത്രത്തിന് പടിഞ്ഞാറ് അഷ്ടമുടിക്കായലും കല്ലടയാറും അറബിക്കടലും സംഗമിക്കുന്ന ത്രിവേണി സംഗമത്തിലാണ് ബലിതർപ്പണചടങ്ങുകൾ നടക്കുന്നത്. ത്രിവേണി സംഗമത്തിൽ കർക്കടക വാവുബലി ചടങ്ങുകൾ നടത്തുന്നത് ഏറെ പുണ്യമെന്നാണ് വിശ്വാസം. വന്മള പി.വി വിശ്വനാഥൻ ശാന്തി കാർമികത്വം വഹിക്കും. കൊല്ലം-കുണ്ടറ-അഞ്ചാലൂംമൂട് എന്നിവിടങ്ങളിൽ നിന്നും ശനിയാഴ്ച രാവിലെ അഞ്ചുമുതൽ അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിലേക്ക് സ്പെഷൽ കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തൃക്കരുവ കുറ്റിയഴികം ദേവസ്വം വർക്കിങ് പ്രസിഡൻറുമാരായ വി. ഹർഷകുമാർ, ജെ. അഴകരത്നം, സെക്രട്ടറി എസ്. ശ്രീനിവാസൻ, ജോയൻറ് സെക്രട്ടറി ഡോ. കെ.വി ഷാജി, ദേവസ്വം എക്സിക്യൂട്ടിവ് അംഗം മങ്ങാട് സുബിൻ നാരായൺ എന്നിവർ അറിയിച്ചു. എൻ.ജി.ഒ സംഘ് ജില്ല സമ്മേളനം (ചിത്രം) കൊല്ലം: കേരള എൻ.ജി.ഒ സംഘ് ജില്ല സമ്മേളനം സംസ്ഥാന പ്രസിഡൻറ് പി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ. ഉദയകുമാർ അധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ല സെക്രട്ടറി വി. വേണു, ബി.ജെ.പി ജില്ല പ്രസിഡൻറ് ജി. ഗോപകുമാർ, എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി റ്റി.എൻ. രമേശ്, ആർ. ശിവൻ പിള്ള, ഡോ. സുഭാഷ്കുറ്റിശ്ശേരി, ഡി. ബാബുപിള്ള, കെ. രാധാകൃഷ്ണ പിള്ള, എ.എൽ അനിൽകുമാർ എന്നിവർ സംസാരിച്ചു. സാംസ്കാരിക സമ്മേളനം ആർ.എസ്.എസ് വിഭാഗ് കാര്യവാഹ് വി. പ്രതാപൻ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ സംഘ് സംസ്ഥാന സമിതി അംഗം പി.വി. മനോജ്, എ.പി ഗോപകുമാർ, ഡി. മഹേശൻ, എസ്. ഹരീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.