തിരുവനന്തപുരം: ഇൻറർനെറ്റ് വഴി ലോട്ടറി ലഭിച്ചെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനിയിൽനിന്ന് 8.5 ലക്ഷം രൂപ തട്ടിയ പ്രതിയെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശി അമിത് ഭട്ടാചാർജിയാണ് അറസ്റ്റിലായത്. ദേശീയ അന്വേഷണ ഏജൻസിയുടെ പ്രത്യേക നിരീക്ഷണത്തിലുള്ള പ്രതിയെ സാഹസികമായാണ് അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിൽനിന്ന് 50 കിലോമീറ്റർ അകലെ പേയ്ക്ക് പാറ ഗ്രാമത്തിൽ ഒരാഴ്ച നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ലക്ഷം ഡോളർ കമ്പയിൻഡ് ലക്കി ൈപ്രസ് ലഭിച്ചതായി വിശ്വസിപ്പിച്ച് തുക ലഭിക്കാൻ േപ്രാസസിങ് നിരക്കെന്നുപറഞ്ഞ് 8.5 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചായിരുന്നു തട്ടിപ്പ്. വ്യാജ അക്കൗണ്ടുകളിലേക്കാണ് തുക നിക്ഷേപിച്ചത്. പ്രതിയുടെ അക്കൗണ്ടുകൾ പരിശോധിച്ചതിൽ മറ്റ് നിരവധിപേർ വഞ്ചിക്കപ്പെട്ടതായി കണ്ടെത്തി. സൈബർ ൈക്രം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം. ഇക്ബാലിെൻറ നിർദേശാനുസരണം സൈബർ ൈക്രം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിനോദ്കുമാർ പി.വിയുടെ നേതൃത്വത്തിൽ എസ്.ഐ അനീഷ് കരീം, എ.എസ്.ഐ ബിജുലാൽ കെ.എൻ, സൈബർ വിദഗ്ധൻ സി.പി.ഒ അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.