വൈ. കമറുദ്ദീൻ അനുസ്മരണം 12ന്

കൊല്ലം: മുൻ പൊലീസ് സി.ഐ വൈ. കമറുദ്ദീ​െൻറ മൂന്നാം ചരമവാർഷികാചരണം 12ന് മൈനാഗപ്പള്ളിയിൽ നടത്തുമെന്ന് കമറുദ്ദീൻ ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് കല്ലുകടവ് മുസ്ലിം ജമാഅത്ത് മദ്റസ ഹാളിൽ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് ശാസ്താംകോട്ട സി.ഐ പ്രശാന്ത് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.30ന് മൈനാഗപ്പള്ളി സർവിസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം ജസ്റ്റിസ് ബി. കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. സിവിൽ സർവിസ് പരീക്ഷയിലെ ഉന്നത വിജയികൾ, വിവിധരംഗങ്ങളിലെ പ്രതിഭകൾ, എസ്.എസ്.എൽ.സി- പ്ലസ് ടു പരീക്ഷയിലെ എ പ്ലസുകാർ, ബിരുദ ബിരുദാനന്തര വിഷയങ്ങളിലെ റാങ്ക് ജേതാക്കൾ എന്നിവരെ ആദരിക്കും. പ്രതിഭ പുരസ്കാര വിതരണം റൂറൽ ഡിവൈ.എസ്.പി ജെ. ജേക്കബും റാങ്ക് ജേതാക്കൾക്ക് അനുമോദനം കോവൂർ കുഞ്ഞുമോൻ എം.എൽ.എയും നിർവഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. ഫൗണ്ടേഷൻ പ്രസിഡൻറ് എ.എസ്. ഷാജഹാൻ, വൈ. സലിം, ആർ. രമേശ്കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഫാത്തിമ കോളജിൽ രാഷ്ട്രീയ സഹപാഠി സംഗമം കൊല്ലം: ഫാത്തിമ മാത നാഷനൽ കോളജിൽ പഠിച്ച മുൻകാല വിദ്യാർഥി രാഷ്ട്രീയ നേതാക്കളെയും പ്രവർത്തകരെയും ഉൾപ്പെടുത്തി രാഷ്ട്രീയ സഹപാഠി സംഗമം നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 15ന് രാവിലെ 10ന് കൊല്ലം ബിഷപ് റവ. ഡോ. പോൾ ആൻറണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്യും. മുൻകാല വിദ്യാർഥി നേതാക്കളായ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, സുരേഷ് ഗോപി, എം. നൗഷാദ് എം.എൽ.എ, മേയർ വി. രാജേന്ദ്രബാബു, സംവിധായകൻ ബാലചന്ദ്രമേനോൻ എന്നിവർ പങ്കെടുക്കും. വിദ്യാഭ്യാസകാലത്ത് ആശയപരമായി പോരാടിയവരുടെ രാഷ്ട്രീയസൗഹൃദം പങ്കുവെക്കലാണ് സംഗമത്തി​െൻറ ലക്ഷ്യം. മുദ്രാവാക്യ രചന മത്സരം, കലാകായിക മത്സരം, മുതിർന്ന അധ്യാപകരെ ആദരിക്കൽ എന്നിവയും നടക്കും. എം. തോമസ്കുട്ടി, ജെ.എസ്. റെക്സ്, സാബു ബെനഡിക്ട് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.