ആര്‍.എസ്.പി ലെനിനിസ്​റ്റിനെ ഇടത്​ മുന്നണിയുടെ ഭാഗമാക്കണമെന്ന്

കൊല്ലം: പാര്‍ട്ടി ജില്ല നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി രൂപവത്കരിച്ചതുമുതലുള്ള ആവശ്യമാണിത്. എല്‍.ഡി.എഫിലെ സി.പി.എം ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുമായി പാര്‍ട്ടി നേതൃത്വം നിരവധിതവണ ചര്‍ച്ചനടത്തി അനുകൂല നിലപാട് നേടിയെങ്കിലും ഇതുവരെ പ്രവേശനം സാധ്യമായിട്ടില്ല. വരാന്‍പോകുന്ന പാര്‍ലമ​െൻറ് തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനത്തി​െൻറ കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ലമ​െൻറ് തെരഞ്ഞെടുപ്പോടെ യു.ഡി.എഫി​െൻറ ഭാഗമായി നില്‍ക്കുന്ന ആര്‍.എസ്.പിയുടെ പതനം പൂര്‍ണമാകും. അവശേഷിക്കുന്ന അണികളുടെ വികാരം മാനിച്ച് എല്‍.ഡി.എഫിലേക്ക് വരണം. ആര്‍.എസ്.പി ലെനിനിസ്റ്റിലേക്ക് വരുംദിവസങ്ങളില്‍ അറിയപ്പെടുന്ന പല നേതാക്കളും ചേരുമെന്നും വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ ആര്‍.എസ്.പി (എല്‍) ജില്ല സെക്രട്ടറി സാബു ചക്കുവള്ളി, കെ.പി. പ്രകാശ്, കോവൂര്‍ മോഹനന്‍, ബി. നൗഫല്‍ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.