നവോദയം 'ഓണോത്സവം'

അഞ്ചാലുംമൂട്: നീരാവിൽ നവോദയം ഗ്രന്ഥശാല കായികകലാ സമതിയുടെ ഓണോത്സവം 19 മുതൽ 27 വരെ നടക്കും. 19ന് രാവിലെ 10.30ന് അഷ്ടമുടി കായലോരത്തെ മുരുന്തൽ കയർ വ്യവസായ സഹകരണ സംഘം വളപ്പിൽ തൊഴിൽ മത്സരം എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കായിക കലാസമിതി പ്രസിഡൻറ് ആർ. തമ്പാൻ അധ്യക്ഷത വഹിക്കും. 22ന് വൈകീട്ട് ബാലകലാവേദി അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, മാപ്പിള ഗാനമേള. 27ന് വൈകീട്ട് ആറിന് സമാപന സമ്മേളനം, ഗാനമേള. സെക്രേട്ടറിയറ്റ് മാർച്ചും ധർണയും കൊല്ലം: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ 14ന് സെക്രേട്ടറിയറ്റിന് മുന്നിൽ നടക്കുന്ന മാർച്ചും ധർണയും വിജയിപ്പിക്കാൻ സ്റ്റേറ്റ് സ്വതന്ത്ര തൊഴിലാളി യൂനിയൻ ജില്ല കമ്മിറ്റി തീരുമാനിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ്പ്രസിഡൻറ് കെ.യു. ബഷീർ ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡൻറ് കക്കാക്കുന്ന് എ. ഉസ്മാൻകുഞ്ഞ് അധ്യക്ഷതവഹിച്ചു. ജനറൽസെക്രട്ടറി പുന്നല ഷാജഹാൻ, ആയിക്കുന്നം അബ്ദുൽഅസീസ്, കൊല്ലൂർവിള ബദറുദ്ദീൻ, ശ്രീകുമാർ, തടിക്കാട് റഹിം, ശൈലജ, അബ്ദുൽവഹാബ്, ശൂരനാട് ആലിക്ക, കായിക്കര ഷാഹുൽഹമീദ്, ഇട്ടിമൂട്ടിൽ നിസാം, തങ്ങൾകുഞ്ഞ് എന്നിവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പ് ശാസ്താംകോട്ട: പള്ളിേശരിക്കൽ ജീവധാര ചാരിറ്റബിൾ സൊസൈറ്റിയുടെയും ശാസ്താംകോട്ട പഞ്ചായത്തി​െൻറും ആഭിമുഖ്യത്തിൽ വ്യാഴാഴ്ച സൗജന്യ ആയുഷ് മെഡിക്കൽ ക്യാമ്പ് പള്ളിശ്ശേരിക്കലിൽ നടത്തുമെന്ന് പ്രസിഡൻറ് ഇ. യൂനുസ്കുഞ്ഞ്, സെക്രട്ടറി ആർ. മദനമോഹനൻ എന്നിവർ അറിയിച്ചു. രജിസ്ട്രേഷന് ഫോൺ: 9446010774. ഗെസ്റ്റ് അധ്യാപക ഒഴിവ് ചവറ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി വെള്ളിയാഴ്ച രാവിലെ 10ന് നേരിട്ട് ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.