ശാസ്താംകോട്ട: കടപുഴ അമ്പലത്തുംഗൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ (പാട്ടമ്പലം) വാവുബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഉപദേശകസമിതി അറിയിച്ചു. തലയോലപറമ്പ് എം.എസ്. ബിജുവിനാണ് കാർമികത്വം. താലൂക്കിൽ തിലഹവനത്തിന് സൗകര്യമുള്ള ക്ഷേത്രങ്ങളിലൊന്നാണിതെന്ന് ഭാരവാഹികൾ അറിയിച്ചു. സാമൂഹികവളര്‍ച്ചക്ക് കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കണം -കലക്ടര്‍ കൊല്ലം: ഭാവിതലമുറയെ സാമൂഹികനന്മ ലാക്കാക്കി അവരുടെ കഴിവുകളെ പരിപോഷിപ്പിക്കാന്‍ രക്ഷാകര്‍തൃസമൂഹം പ്രത്യേകം ശ്രദ്ധിക്കണമെന്ന് കലക്ടര്‍ എസ്. കാര്‍ത്തികേയന്‍. കേരള റവന്യൂ ഡിപ്പാര്‍ട്ട്മെൻറ് സ്റ്റാഫ് അസോസിയേഷന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വിദ്യാഭ്യാസ മെറിറ്റ് അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ബി. ശ്രീകുമാര്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി ജയചന്ദ്രന്‍ കല്ലിങ്ങല്‍ അവാര്‍ഡുകള്‍ വിതരണംചെയ്തു. സർവിസില്‍ നിന്നും വിരമിച്ചവര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം കെപ്‌കോ അധ്യക്ഷ ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ആര്‍. സുഭാഷ്, എ.ആര്‍. അനീഷ്, സതീഷ് കെ. ഡാനിയല്‍, ജി. ജയകുമാര്‍, എ. ഗ്രേഷ്യസ്, എന്‍. കൃഷ്ണകുമാര്‍, എ. നൗഷാജ്, കെ.ജി. ഗോപകുമാര്‍, വി. മിനി, എം. റില്‍ജു, ജി. ഗിരീഷ്‌കുമാര്‍, എ. സജില, ഐ. ഷിഹാബുദ്ദീന്‍ എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ കലക്ടറേറ്റ് മാർച്ച് നടത്തി കൊല്ലം: ഒാണം-ബക്രീദ് ഉത്സവബത്ത 2000 രൂപയാക്കുക, നൂറുദിവസം തൊഴിൽ ഉറപ്പുവരുത്തുക, കൂലി 500 രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് എസ്. രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡൻറ് സബിതാബീഗം അധ്യക്ഷതവഹിച്ചു. സൂസൻകോടി, വി. ജയപ്രകാശ്, സി. രാധാമണി, ഡി. രാധാകൃഷ്ണൻ, രാജമ്മ ഭാസ്കരൻ, അരുണാദേവി, രാമചന്ദ്രൻപിള്ള, സുഗതൻ, രാമാനുജൻ, ജോൺസൺ, ബിന്ദു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.