കൊല്ലം: വിശ്വഹിന്ദു പരിഷത് കൊല്ലം സേവാവിഭാഗത്തിെൻറ അഭിമുഖ്യത്തില്‍ തിരുമുല്ലവാരം ക്ഷേത്ര സങ്കേതത്തിലെ സമുദ്രതീരത്ത് ബലി തര്‍പ്പണം നടത്താന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഒരേസമയം 500 പേര്‍ക്ക് ബലിതര്‍പ്പണം നടത്താന്‍ ആവശ്യമായ പന്തലും പതിനായിരത്തില്‍പരം ബലിതര്‍പ്പണത്തിനാവശ്യമായ പൂജാദ്രവ്യങ്ങള്‍ അടങ്ങിയ തര്‍പ്പണ കിറ്റുകളും തയാറാക്കി. സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തി. ബലിതര്‍പ്പണ കേന്ദ്രത്തിെൻറ ഉദ്ഘാടനം വെള്ളിയാഴ്ച രാത്രി 8.30ന് പുതിയകാവ് ക്ഷേത്രം മേല്‍ശാന്തി ഇടമന ഇല്ലത്ത് എന്‍. ബാലമുരളി നിർവഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ പി.കെ. ഉണ്ണികൃഷ്ണന്‍, സി.എസ്. ശൈലേന്ദ്രബാബു, രാജഗോപാല്‍, രാജന്‍പിള്ള, ഡോ. വി. ശശിധരന്‍പിള്ള എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.