40 ശൗചാലയം നിർമിക്കും

കൊല്ലം: വിവിധ സ്കൂളുകളിൽ 1.20 കോടി ചെലവിട്ട് റോട്ടറി ക്ലബുകൾ 40 ശൗചാലയം യൂനിറ്റുകൾ നിർമിക്കുമെന്ന് അസോസിയറ്റ് ഗവർണർ എം. അജിത്കുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 'സ്കൂളുകളിൽ വാട്ടർ, സാനിറ്റേഷൻ, ഹൈജീൻ' പദ്ധതി പ്രകാരമാണ് നിർമാണം. വ്യാഴാഴ്ച രാവിലെ 9.30ന് റോട്ടറി ക്ലബ് ഓഫ് കൊല്ലം റെസിഡൻസിയുടെ നേതൃത്വത്തിൽ ചാത്തിനാംകുളം എം.എസ്.എം എച്ച്.എസ്.എസിലെ നിർമാണത്തി​െൻറ ഉദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിർവഹിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. യൂനിസെഫാണ് സാങ്കേതിക സഹകരണം നൽകുന്നത്. എൻ. പത്മകുമാർ, ബി. സന്തോഷ്, അച്ചുമഠം ജാവേദ് ഹുസൈൻ, മദനൻപിള്ള എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. അഷ്ടമുടി വീരഭദ്ര ക്ഷേത്രത്തിൽ വാവുബലി കൊല്ലം: അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിലെ കർക്കടക വാവുബലി തർപ്പണ ചടങ്ങ് രാവിലെ നാലിന് തുടങ്ങുമെന്ന് തൃക്കരുവ കുറ്റിയഴികം ദേവസ്വം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജ്യോതിഷ പണ്ഡിതൻ വന്മള പി.വി. വിശ്വനാഥൻ ശാന്തി മുഖ്യകാർമികത്വം വഹിക്കും. തിലഹോമം ഉൾപ്പടെയുള്ള പൂജകൾ ക്ഷേത്രം മേൽശാന്തി എൻ. സുകുമാര​െൻറയും നിത്യശാന്തി ഹരികുമാറി​െൻറയും കാർമികത്വത്തിൽ നടക്കും. കൊല്ലം, കുണ്ടറ ഭാഗങ്ങളിൽനിന്ന് രാവിലെ അഞ്ച് മുതൽ കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസ് നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. ദേവസ്വം വർക്കിങ് പ്രസിഡൻറ് ജെ. അഴകരത്നം, ജോയൻറ് സെക്രട്ടറി ഡോ.കെ.വി. ഷാജി, എക്സിക്യൂട്ടിവ് അംഗം മങ്ങാട് സുബിൻ നാരായണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.