നാഗർകോവിൽ: കൊച്ചി മുനമ്പത്ത്്്്്് ചൊവ്വാഴ്ച പുലർച്ച കപ്പൽ ബോട്ടിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ ജന്മനാട്ടിൽ സംസ്കരിച്ചു. രാമൻതുറ സ്വദേശികളായ യാക്കൂബ് (57), യുഗനാഥൻ (45), മുള്ളൂർതുറ സ്വദേശി സഹായരാജ് (50) എന്നിവരുടെ മൃതദേഹങ്ങളാണ് വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചത്. കാണാതായവർക്കായി കുടുംബങ്ങൾ കണ്ണീരോടെ കാത്തിരിപ്പ് തുടരുകയാണ്. രാമൻതുറയിലെ ഷാലു, മുള്ളൂർത്തുറയിലെ സഹായരാജ്, മണക്കുടിയിലെ വർഷൻ, മരിയരാജൻ എന്നിവരാണ് കന്യാകുമാരി ജില്ലയിൽനിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ. ഇവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. രാമൻതുറയിൽനിന്ന് കാണാതായ സഹോദരങ്ങളായ ജേസുപാലൻ, ആരോഗ്യദിനേഷ്, രാജേഷ്കുമാർ എന്നിവരെക്കുറിച്ചും വിവരമില്ല. ബോട്ട് ഓടിച്ചിരുന്ന കുളച്ചൽ സ്വദേശി എഡ്വൻ (43), പശ്ചിമബംഗാൾ സ്വദേശി നരേൻ സർക്കാർ എന്നിവർ ചികിത്സയിലാണ്. കാണാതായവരെ കണ്ടെത്താൻ മുങ്ങൽ വിദഗ്ധരുടെ സഹായം തേടണമെന്ന്് സൗത്ത് ഏഷ്യൻ ഫിഷർമെൻ ഫ്രറ്റേണിറ്റി പ്രസിഡൻറ് ഫാ. ചർച്ചിൽ ആവശ്യപ്പെട്ടു. ബന്ധുക്കൾക്ക് ജോലിയും സാമ്പത്തിക സഹായവും നൽകുക, ബോട്ടിലും വള്ളങ്ങളിലും ഓട്ടോമാറ്റിക് ഐഡൻറിറ്റി സിസ്റ്റം സ്ഥാപിക്കുക, കപ്പലിെൻറ ഉടമയെ നിയമത്തിനു മുന്നിൽ കൊണ്ടുവരുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.