തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷനിൽ ഓഫിസ് അറ്റൻഡൻറ് തസ്തികയിലേക്ക് സബോർഡിനേറ്റ് സർവിസിൽ ഇതേ തസ്തികയിൽ ജോലിചെയ്യുന്നവരിൽനിന്ന് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി എന്നിവ സഹിതമുള്ള അപേക്ഷ സെപ്റ്റംബർ 15 നകം ബന്ധപ്പെട്ട അധികാരിവഴി സെക്രട്ടറി, സംസ് ഥാന ബാലാവകാശ സംരക്ഷണ കമീഷൻ,ടി.സി 14/2036, വാൻറോസ് ജങ്ഷൻ, കേരള യൂനിവേഴ്സിറ്റി പി.ഒ, തിരുവനന്തപുരം 695034 വിലാസത്തിൽ ലഭിക്കണം. ജില്ലയിൽ താമസിക്കുന്നവർക്ക് മുൻഗണന. സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍: വാക്-ഇന്‍ ഇൻറര്‍വ്യൂ 14ന് തിരുവനന്തപുരം: ജില്ല പഞ്ചായത്തിെൻറ 2018-19 സാമ്പത്തിക വര്‍ഷത്തെ 'സ്‌നേഹധാര' പദ്ധതിയിലേക്ക് സ്‌പെഷലിസ്റ്റ് മെഡിക്കല്‍ ഓഫിസര്‍ തസ്തികയില്‍ താൽക്കാലിക നിയമനം നടത്തുന്നു. എം.ഡി കൗമാരഭൃത്യ (അഭികാമ്യം), എം.ഡി പ്രസൂതിതന്ത്ര/എം.ഡി കായചികിത്സ എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികള്‍ 14ന് തിരുവനന്തപുരം ഗവണ്‍മെൻറ് ആയുര്‍വേദ കോളജിന് സമീപമുള്ള ആരോഗ്യഭവന്‍ ബില്‍ഡിങ്ങിലെ ജില്ല മെഡിക്കല്‍ ഓഫിസര്‍ (ഭാരതീയ ചികിത്സവകുപ്പ്) മുമ്പാകെ ആവശ്യമായ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇൻറര്‍വ്യൂവിന് നേരിട്ടെത്തണം. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് ഇൻറര്‍വ്യൂ. ഫോണ്‍: 0471 2320988. കർക്കടക വാവ്: ശംഖുംമുഖത്ത് സ്വകാര്യസംഘടനകൾക്ക് നിയന്ത്രണം തിരുവനന്തപുരം: കർക്കടക വാവിന് ശംഖുംമുഖത്ത് ബലിതർപ്പണത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ സ്വകാര്യ സംഘടനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി കലക്ടർ ഡോ. കെ. വാസുകി അറിയിച്ചു. ബലിതർപ്പണത്തിന് എത്തുന്നവരെ കടലിൽ മുങ്ങിക്കുളിക്കാൻ അനുവദിക്കില്ല. കടൽക്ഷോഭത്തെത്തുടർന്ന് തീരം ഇടിഞ്ഞ സാഹചര്യത്തിൽ തിരക്ക് കുറക്കാനായി ഇവിടെ പതിവായി ബലിതർപ്പണത്തിന് എത്തുന്നവർ മറ്റ് സ്‌നാനഘട്ടങ്ങളിൽ പോകാൻ താൽപര്യമെടുക്കണം. ബലിതർപ്പണ കടവുകളിലെല്ലാം ഹരിതചട്ടം പ്രഖ്യാപിച്ചതായും കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.