ശശി തരൂരി​െൻറ ഇടപെടൽ; കുവൈത്തിൽ ജയിലിലകപ്പെട്ട മലയാളികൾക്ക്​ മോചനം

തിരുവനന്തപുരം: ശശി തരൂരി​െൻറ സമയോചിത ഇടപെടലിനെ തുടർന്ന് വിത്യസ്ഥ സാഹചര്യങ്ങളിൽ കുവൈത്തിൽ ജയിലിലായിരുന്ന രണ്ട് മലയാളികളെ മോചിപ്പിച്ചു. ഒരു വർഷത്തിലധികമായി ജയിലിലായിരുന്ന പൊഴിയൂർ സ്വദേശി തമ്പി മേബിൾസ്, വള്ളക്കടവ് സ്വദേശിനി ലീമ രാജു എന്നിവരെയാണ് മോചിപ്പിച്ചത്. കുവൈത്ത് ആൻഡ് സൗദി ഡെവലപ്മ​െൻറ് കമ്പനിയിൽ മാർക്കറ്റിങ് എക്സിക്യൂട്ടിവായി ജോലിചെയ്തിരുന്ന മേബിൾസ് 2016ൽ സ്പോൺസറായ അറബി കൊടുത്ത വിശ്വാസവഞ്ചന കുറ്റത്തെ തുടർന്നാണ് അറസ്റ്റിലായത്. പിന്നീട് കോടതി കുറ്റമുക്തനാക്കിയെങ്കിലും സ്പോൺസർ തുടർച്ചയായി അപ്പീൽ കൊടുത്തതിനെ തുടർന്ന് ജയിലിൽനിന്ന് ഇറങ്ങാനോ നാട്ടിലേക്ക് തിരികെ മടങ്ങാനോ കഴിഞ്ഞിരുന്നില്ല. ശശിതരൂർ കുവൈത്തിലെ ഇന്ത്യൻ അമ്പാസഡറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് മോചനത്തിന് വഴിതെളിഞ്ഞത്. സ്പോൺസറുടെ വീട്ടുതടങ്കലിലാണ് ലീമ രാജു അകെപ്പട്ടത്. എംബസി അധികൃതർ മോചിപ്പിക്കുകയും ചൊവ്വാഴ്ച നാട്ടിലേക്ക് മടക്കിയയക്കുകയും ചെയ്തു. വീട്ടുജോലിക്കുവേണ്ടി തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റിക്രൂട്ടിങ് ഏജൻസിയാണ് ലീമയെ കുവൈറ്റിൽ എത്തിച്ചത്. സ്പോൺസറുടെ വീട്ടിൽനിന്ന് ശാരീരികവും മാനസികവുമായ പീഡനം അനുഭവിക്കുകയും ഭക്ഷണവും മരുന്നും നിരസിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ലീമയുടെ ഭർത്താവ് ശശി തരൂരിനെ സമീപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.