പുതിയപദ്ധതിയുമായി തുറമുഖ വകുപ്പ് മാറുമോ വലിയതുറയുടെ മുഖച്ഛായ

വലിയതുറ: ചരിത്രപ്രസിദ്ധമായ വലിയതുറ പാലം സംരക്ഷിക്കുന്നതിനൊപ്പം അനുബന്ധമായി പൈതൃക പാർക്കും ഒരുക്കാനുള്ള പദ്ധതിയുമായി തുറമുഖ വകുപ്പ്. വകുപ്പ് ആസ്ഥാനത്തിന് മുന്നില്‍ പാലത്തിലേക്ക് കടക്കുന്ന കവാടത്തിന് മുന്നിലുള്ള സ്ഥലത്താണ് പാര്‍ക്കും അനുബന്ധസൗകര്യങ്ങളും ഒരുക്കുന്നത്. പൈതൃകങ്ങളെ ഓർമിക്കുന്ന തരത്തിലുള്ള നിർമിതികളാണ് സജ്ജമാക്കുക. വൈകുന്നേരങ്ങളിള്‍ എത്തുന്ന കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് പാര്‍ക്കും വിശ്രമകേന്ദ്രവും ഒരുക്കുന്നത്. കുട്ടികളുടെ പാർക്ക്, പേരയും അരശും ഉള്‍പ്പെടുന്ന തണല്‍ മരങ്ങൾ, പുല്‍ത്തകിടി, പൈതൃക തനിമയുള്ള രാത്രി വിളക്കുകള്‍, സിമൻറ് ഇരിപ്പിടങ്ങള്‍, ഷീ ടോയിലറ്റ്, കടല്‍പാലത്തി​െൻറ ചരിത്രം പറയുന്ന ബോർഡ്, കാൻറീന്‍, കഫറ്റരേിയ, കൗതുകമത്സ്യങ്ങളെ പ്രദര്‍ശിപ്പിക്കുന്ന അക്വാറിയം തുടങ്ങിയവ ഒരുക്കും. മണ്‍സൂണിൽ വലിയതുറയിലെ പരാമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് പാലത്തിലൂടെ കട്ടമരങ്ങളും ജീവനോപാധികളും കൊണ്ടു പോകുന്നതിനായി പ്രത്യകേവഴിയും സൗകര്യവും ഒരുക്കും. ഇതോടെ പാര്‍ക്ക് വരുന്നതുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധങ്ങളും ഇല്ലാതാക്കാന്‍ കഴിയും. ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ തുറമുഖവകുപ്പ് അധികൃതര്‍ സര്‍ക്കാറിന് കൈമാറി. എന്നാല്‍, മുമ്പ് വലിയതുറയുടെ മുഖച്ഛായ മാറ്റാനായി തുറമുഖവകുപ്പ് പ്രഖ്യാപിച്ച കടല്‍വഴിയുള്ള യാത്രകപ്പല്‍ ഉള്‍പ്പെടെ 14 പദ്ധതികളാണ് ഇപ്പോഴും ജലരേഖയായി തുടരുന്നത്. പുതിയ പദ്ധതിയും ഇത് പോലെ ജലരേഖയായി മാറുമോയെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. കേരളത്തി​െൻറ കടല്‍ യുദ്ധങ്ങളെകുറിച്ചും പാരമ്പര്യ മത്സ്യതൊഴിലാളികളുടെ പ്രാചീന ഉപകരണങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്ന ആധുനിക മാരിടൈം മ്യൂസിയം, പാസഞ്ചര്‍ ടെര്‍മിനല്‍, ഫ്ലൈഓവര്‍ തുടങ്ങിയ പദ്ധതികളാണ് കടലാസിലൊതുങ്ങിയത്. ചെവല് കുറഞ്ഞ രീതിയിലുള്ള യാത്രക്കപ്പല്‍ പദ്ധതി യാഥാർഥ്യമായിരുെന്നങ്കില്‍ വലിയതുറയില്‍ വന്‍വികസന കുതിപ്പ് നടക്കുമായിരുന്നു. ഇതിന് പുറമേ കാറ്റില്‍നിന്ന് വൈദ്യുതി ഉണ്ടാക്കാനുള്ള പദ്ധതിക്കും തുറമുഖവകുപ്പ് ശ്രമം നടത്തിയിരുന്നു. അതേസമയം കടലാക്രണത്തില്‍ തകര്‍ന്ന കടല്‍പാലത്തി​െൻറ അടിഭാഗത്തെ അറ്റകുറ്റപ്പണിയും പദ്ധതിക്കൊപ്പം നടത്താമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാറിന് അപേക്ഷ സമര്‍പ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.