കൗൺസിൽ: ക്ഷേമപെൻഷനിൽ പരാതിപ്രവാഹം, രോഷം.. അർഹരെ അവഗണിക്കില്ലെന്ന്​ ഭരണസമിതിയുടെ ഉറപ്പ്​

തിരുവനന്തപുരം: ക്ഷേമപെൻഷൻ അനുവദിച്ച് കിട്ടുന്നതിലെ കാലതാമസത്തെയും വിതരണത്തിലെ അലംഭാവത്തെയും ചൊല്ലി കൗൺസിൽ യോഗത്തിൽ പരാതിപ്രവാഹം. അജണ്ടകൾ ഏറെ ഉണ്ടായിരുന്നെങ്കിലും ക്ഷേമ പെൻഷൻ വിഷയത്തിലായിരുന്നു പൊതുവികാരം തട്ടിനിന്നത്. അേപക്ഷ കൊടുത്ത് രണ്ടുവർഷമായിട്ടും പെൻഷനായി കാത്തിരിക്കുന്നത് പാവങ്ങളാണെന്നും ഈ ദുരവസ്ഥക്ക് അറുതിയുണ്ടാകണമെന്നും പ്രതിപക്ഷ കൗൺസിലർ ഒറ്റക്കെട്ടായി അഭിപ്രായപ്പെട്ടു. അതേസമയം, പെൻഷൻ വിഷയത്തിലെ പരാതികൾ കാരണം വീട്ടിലിരിക്കാൻ കഴിയുന്നിെല്ലന്നും തീരുമാനമാണ് വേണ്ടതെന്നും ഒരു കൗൺസിലർ അഭിപ്രായപ്പെട്ടു. അതേസമയം, അനർഹർ പെൻഷൻ വാങ്ങുന്നുണ്ടെന്ന അഭിപ്രായം ഭരണപക്ഷ കൗൺസിലർമാരിൽനിന്നുതന്നെ ഉയർന്നതിനും കൗൺസിൽ സാക്ഷിയായി. മരിച്ചുപോയവരുടെ മക്കൾ പെൻഷൻ വാങ്ങുെന്നന്നായിരുന്നു ആക്ഷേപം. തനിക്ക് ലഭിച്ച 18പേരുടെ ലിസ്റ്റിൽ മുഴുവനും മരണപ്പെട്ടവരുടെ ബന്ധുക്കൾ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയെന്നായിരുന്നു മറ്റൊരു കൗൺസിലറുടെ അഭിപ്രായം. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഇതിനുള്ള രേഖകൾ കൈവശമെത്തിയിട്ടില്ലെന്നായിരുന്നു പ്രതികരണം. ഇത്തരത്തിൽ നിരവധി പേരാണ് അനർഹരായി പെൻഷൻ പദ്ധതിയിൽ കയറിക്കൂടിയിട്ടുള്ളത്. ഇവരെയെല്ലാം പുറത്താക്കി അർഹർക്ക് മാത്രം ആനുകൂല്യം ലഭിക്കത്തക്ക വണ്ണം പെൻഷൻ സമ്പ്രദായം സുഭദ്രമാക്കണമെന്നും കൗൺസിലർ കൂട്ടിച്ചേർത്തു. പെൻഷൻ അപേക്ഷകൾ എൻറോൾ ചെയ്യാനുള്ള സർക്കാർ വെബ്സൈറ്റിൽ ഇതിനുള്ള സൗകര്യം അടച്ചതിനെ ചൊല്ലിയും ആക്ഷേപമുണ്ടായി. എന്നാൽ, അർഹരായ എല്ലാവർക്കും പെൻഷൻ ഉറപ്പുവരുത്തുമെന്ന് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ആർ. ഗീതാേഗാപാൽ പറഞ്ഞു. നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതി​െൻറ ഭാഗമായി പെൻഷൻ അപേക്ഷകൾ പുനഃപരിശോധിക്കണമെന്ന് സർക്കാർ നിർദേശം ലഭിച്ചത് ജൂലൈയിലാണ്. ഇതുമായി ബന്ധപ്പെട്ട നടപടികളാണ് ഇപ്പോൾ വാർഡുകളിൽ പുരോഗമിക്കുന്നത്. 14നു മുമ്പ് ഫയലുകൾ തിരിച്ചേൽപിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. സർവിസ് പെൻഷൻ കൈപ്പറ്റുന്നുണ്ടോ, ആദായ നികുതി അടയ്ക്കുന്നയാളാണോ, രണ്ട് ഏക്കറിൽ കൂടുതൽ ഭൂമി കൈവശമുേണ്ടാ, വീട് 1200 ചതുരശ്ര അടിയിൽ കൂടുതലുണ്ടോ, തുടങ്ങിയ ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ സത്യവാങ്മൂലം വാങ്ങിയശേഷം ബന്ധുക്കളുടെ കൂടി സാക്ഷ്യപത്രത്തോടെയാണ് ഫയലുകളിൽ നടപടി പൂർത്തിയാക്കുന്നതെന്നും അവർ പറഞ്ഞു. സർക്കാർ വെബ്സൈറ്റ് തുറന്നിരുന്നതായും ഇൗ മാസം ആറു മുതൽ 10 വരെ താൽക്കാലികമായി അടച്ചതാണെന്നും അവർ വ്യക്തമാക്കി. പാസായ അപേക്ഷകൾ മുൻഗണനക്രമത്തിലും സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലും മാത്രമേ പരിഗണിക്കൂവെന്നും അവർ കൂട്ടിച്ചേർത്തു. എന്നാൽ, എങ്ങനെ പെൻഷൻ കൊടുക്കാതിരിക്കാമെന്നതാണ് സർക്കാർ നോക്കുന്നതെന്ന് പ്രതിപക്ഷത്തുനിന്ന് വീണ്ടും ആരോപണമുയർന്നു. വിഷയത്തിൽ സ്ഥിരംസമിതി അധ്യക്ഷയുടെയും മേയറുടെയും ഉറപ്പിലാണ് യോഗം അടുത്ത അജണ്ടയിലേക്ക് നീങ്ങിയത്. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, കൗൺസിലർമാരായ ജോൺസൺ ജോസഫ്, ഗിരികുമാർ, ബീമാപള്ളി റഷീദ്, അനിൽകുമാർ, െഎഷ ബേക്കർ, പാളയം രാജൻ, തിരുമല അജിത്, പീറ്റർ സോളമൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.