എസ്.എ.ടി ആശുപത്രിയെ മികവി​െൻറ കേന്ദ്രമാക്കും -മന്ത്രി കെ.കെ. ശൈലജ

എസ്.എ.ടിയിൽ ഐ.വി.എഫ് വഴി ജനിച്ച കുട്ടികളുടെ കുടുംബസംഗമം തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയെ മികവി​െൻറ കേന്ദ്രമാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. മാതൃ-ശിശു പരിചരണ രംഗത്ത് ലോകത്തെ മികച്ച ചികിത്സ ഇവിടെ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിൽ പുതുതായി ആരംഭിച്ച റീപ്രൊഡക്ടീവ് മെഡിസിൻ വിഭാഗവും ഇൻവിട്രോ ഫെർട്ടിലൈസേഷന് (ഐ.വി.എഫ്) വഴി ജനിച്ച കുട്ടികളുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റിപ്രൊഡക്ടീവ് മെഡിസിനുവേണ്ടി സർക്കാർ മെഡിക്കൽ കോളജിൽ പ്രത്യേക വിഭാഗം തുടങ്ങുന്നത് രാജ്യത്ത് ആദ്യമായാണെന്ന് മന്ത്രി പറഞ്ഞു. വന്ധ്യതാ ചികിത്സക്ക് ലക്ഷക്കണക്കിന് രൂപയാണ് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്. ഇതി​െൻറ നാലിലൊന്നു മാത്രമേ എസ്.എ.ടിയിൽ വേണ്ടിവരൂ എന്നും മന്ത്രി പറഞ്ഞു. ഐ.വി.എഫ് ചികിത്സയിലൂടെ ജനിച്ച നൂറിൽപരം കുട്ടികൾ കുടുംബ സംഗമത്തിനെത്തി. ഇവർക്കായി നൽകുന്ന പോസ്റ്റ് ഓഫിസ് സേവിങ്‌സ് അക്കൗണ്ടി​െൻറ വിതരണോദ്ഘാടനവും ആരോഗ്യമന്ത്രി നിർവഹിച്ചു മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, നോർക്ക റൂട്ട്‌സ് എകസിക്യൂട്ടിവ് വൈസ് ചെയർമാൻ കെ. വരദരാജൻ, സതിസ് എക്‌സിക്യൂട്ടിവ് കൗൺസിൽ അംഗം എസ്.എസ്. രാജാലാൽ, എച്ച്.ഡി.എസ് എക്‌സിക്യൂട്ടിവ് അംഗം ഡി.ആർ. അനിൽ, മെഡിക്കൽ കോളജ് ഗൈനക്കോളജി വകുപ്പ് മേധാവി ഡോ. സി. നിർമല, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. സി. മധുസൂധനൻ പിള്ള, നഴ്‌സിങ് ഓഫിസർ ഷൈല, റിപ്രൊഡക്ടീവ് മെഡിസിൻ വിഭാഗം മേധാവി ഡോ. ഷീല ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.