നഗരസഭയും ലോറി-എക്​സ്​കവേറ്റർ ഉടമകളുടെ സംഘടനയും ചേർന്ന്​ ക്ലീനിങ് ഡ്രൈവ്

തിരുവനന്തപുരം: കാലവർഷത്തെത്തുടർന്നുണ്ടാകാൻ സാധ്യതയുള്ള പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതി​െൻറ ഭാഗമായി നഗരസഭ ലോറി-എക്സ്കവേറ്റർ ഉടമകളുടെ സംഘടനയുടെ സഹായത്തോടെ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. നഗരസഭയിലെ എല്ലാ ഹെൽത്ത് സർക്കിളുകളിലും 10ന് ആരംഭിച്ച് ആഗസ്റ്റ് 15ന് അവസാനിക്കുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. െറസിഡൻസ് അസോസിയേഷനുകളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽ കൂടിക്കിടക്കുന്ന ഖരമാലിന്യം ശേഖരിച്ച് സംസ്‌കരിക്കാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി. ഇതിനാവശ്യമായ ലോറിയും എക്സ്കവേറ്ററും ഉടമകൾ നൽകും. നഗരസഭയുടെ ആരോഗ്യ വിഭാഗം ജീവനക്കാരും തൊഴിലാളികളും ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. കൂടിക്കിടക്കുന്ന മാലിന്യത്തെ സംബന്ധിച്ച വിവരം െറസിഡൻസ് അസോസിയേഷനുകൾ 10നകം ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കു നൽകണമെന്നും നഗരസഭപരിധിയിലുള്ള എല്ലാവരും പരിപാടിയുമായി സഹകരിക്കണമെന്നും മേയർ അഭ്യർഥിച്ചു. എ.എ.വൈ കാർഡ് ഉടമകൾക്ക് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യം തിരുവനന്തപുരം: ജില്ലയിലെ എ.എ.വൈ വിഭാഗത്തിലുള്ള റേഷൻ കാർഡ് ഉടമകൾക്ക് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. മുൻഗണനയുള്ള കാർഡ് ഉടമകൾക്ക് നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും കിലോക്ക് ഒരു രൂപ നിരക്കിൽ ഓരോ അംഗത്തിനും ലഭിക്കുമെന്നും ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. എൻ.പി.എസ് കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോക്ക് മൂന്നു രൂപ നിരക്കിലും ലഭിക്കും. നോൺ സബ്‌സിഡി വിഭാഗത്തിലെ ഓരോ കാർഡിനും ആറുകിലോഗ്രാം ഭക്ഷ്യധാന്യം (അരി കിലോ 9.90, ഗോതമ്പ് കിലോ 7.70) ലഭിക്കും. എൻ.പി.എസ്, എൻ.പി.എൻ.എസ് കാർഡുകൾക്ക ്16 രൂപ നിരക്കിൽ മൂന്നു കിലോ ആട്ടയും ലഭിക്കും. വൈദ്യുതീകരിച്ച വീടുകൾക്ക് ഒരു ലിറ്റർ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുകൾക്ക് നാലു ലിറ്റർ മണ്ണെണ്ണയും എല്ലാ കാർഡുടമകൾക്കും ഒരു കിലോ പഞ്ചസാരയും ഓണം പ്രമാണിച്ച് നൽകും. കാർഡുടമകൾ റേഷൻ കടകളിൽനിന്ന് ബിൽ വാങ്ങുകയും കൃത്യമായ അളവിൽ റേഷൻ സാധനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും പരാതിയുണ്ടെങ്കിൽ കാർഡിലുള്ള നമ്പറിലോ 0471 2731240 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.