പത്തനാപുരം: ഗാന്ധിഭവനിലെ പ്രാര്‍ഥനസംഗമം പിറവന്തൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ലതാ സോമരാജന്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ അധ്യക്ഷത വഹിച്ചു. ഡോ. ഒ. വാസുദേവന്‍, ഡോ. സബീന വാസുദേവന്‍, റാണി രാജന്‍, എസ്. സൈജു, എസ്. രേഷ്മ, ആര്‍ച്ചല്‍ സോമന്‍, ആര്‍. സുനിത എന്നിവര്‍ സംസാരിച്ചു. പാറ മാറ്റാൻ നടപടിയെടുക്കും -സബ്കലക്ടർ പുനലൂർ: ദേശീയപാത 744ൽ തെന്മല എം.എസ്.എല്ലിൽ പാതയിലേക്ക് തള്ളിനിൽക്കുന്ന പാറ പൊട്ടിച്ചുമാറ്റാൻ റെയിൽവേ ഡിവിഷൻ അധികൃതരുമായി ചേർന്ന് നടപടി സ്വീകരിക്കുമെന്ന് സബ് കലക്ടർ ചിത്ര താലൂക്ക് വികസനസമിതിെയ അറിയിച്ചു. റെയിൽവേ ഭൂമിയിലെ പാറ കാരണം ദേശീയപാതക്ക് വീതികൂട്ടാൻ പറ്റാത്ത സ്ഥിതിയാണ്. നിലവിൽ പാത തകർച്ചകാരണം ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഓണക്കാലത്ത് പുനലൂർ പട്ടണത്തിൽ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാൻ വഴിയോരകച്ചവടം നിയന്ത്രിക്കുന്നതിനും വൺവേ ഏർപ്പെടുത്തുന്നതിനും ആലോചിക്കാൻ ട്രാഫിക് കമ്മിറ്റി കൂടാൻ നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകി. പുനലൂർ താലൂക്ക് താലൂക്ക് ആശുപത്രിയിൽ രാത്രി രോഗികളുടെ എണ്ണം കൂടുന്നതിനാൽ ഒരു ഡോക്ടറെകൂടി സേവനത്തിന് നിയോഗിക്കാൻ നടപടിയെടുക്കും. തിരുവനന്തപുരം-കുളത്തൂപ്പുഴ പാതയുടെ വീതി വർധിപ്പിക്കുന്ന മുറക്ക് പാതയോരത്തുള്ള വേലി നീക്കംചെയ്യുമെന്ന് വനം അധികൃതർ സഭയെ അറിയിച്ചു. ജപ്പാൻ കുടിവെള്ള പദ്ധതിയുമായ ബന്ധപ്പെട്ട ജോലികൾ ഈമാസം 15ന് ആരംഭിച്ച് രണ്ടുഘട്ടമായി പൂർത്തിയാക്കുമെന്നും പറഞ്ഞു. ജോബോയ്പെരേര അധ്യക്ഷത വഹിച്ചു. തഹസിൽദാർ ജയൻ എം. ചെറിയാൻ, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡൻറ് ആർ. പ്രദീപ്, സി. അജയപ്രസാദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.