ബ്രാഞ്ച് സമ്മേളനം

വെളിയം: പടിഞ്ഞാറ്റിൻകര വഴി കെ.എസ്.ആർ.ടി.സി ബസ് സർവിസ് ആരംഭിക്കണമെന്ന് ആർ.എസ്.പി പടിഞ്ഞാറ്റിൻകര ആവശ്യപ്പെട്ടു. ജില്ല എക്സിക്യുട്ടിവ് അംഗം ഇളമാട് നളിനാക്ഷൻ ഉദ്ഘാടനം ചെയ്തു. മനോജ് അധ്യക്ഷത വഹിച്ചു. വെളിയം ഉദയകുമാർ, ഭാസി പരുത്തിയറ, വി.എസ്. അനീഷ്, എം.എസ്. ബിജു, രാഗേഷ് ചൂരക്കോട്, ഷാജി ഇലഞ്ഞിവിള, സിന്ധു വാസുദേവൻ, അഖിൽ മേലേപ്പുര, മുണ്ടയ്ക്കൽ രാജീവ്, കണ്ണങ്കര മോഹനൻ, അനിൽ പടിഞ്ഞാറ്റിൻകര എന്നിവർ പങ്കെടുത്തു. ബ്രാഞ്ച് സെക്രട്ടറിയായി വിനോദിനെയും അസിസ്റ്റൻറ് സെക്രട്ടറിയായി എം. അനീഷിനെയും തെരഞ്ഞെടുത്തു. അനധികൃത പാർക്കിങ് അപകടമുണ്ടാക്കുന്നു വെളിയം: ഓടനാവട്ടം ജങ്ഷനിലെ അനധികൃത പാർക്കിങ് അപകടത്തിന് ഇടയാക്കുന്നു. ഓയൂർ-കൊട്ടാരക്കര റോഡ് കടന്നുപോകുന്ന ജങ്ഷ​െൻറ ഇരുഭാഗങ്ങളിലും കാറും ബൈക്കും പാർക്ക് ചെയ്യുന്നതാണ് കാരണമാകുന്നത്. ഓണം എത്തുന്നതോടെ ഗതാഗതത്തിരക്കും വർധിക്കും. അനധികൃത പാർക്കിങ്ങിന് നിയന്ത്രണം കൊണ്ടുവരാൻ പൂയപ്പള്ളി പൊലീസിനും പഞ്ചായത്തിനും ഇതുവരെ സാധിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.