കുഡുംബി സേവാസംഘം സംസ്ഥാന സമ്മേളനം കൊല്ലത്ത്

കൊല്ലം: കുഡുംബി സേവാസംഘം സംസ്ഥാന സമ്മേളനം 12ന് കൊല്ലത്ത് നടത്തുമെന്ന് സംസ്ഥാന പ്രസിഡൻറ് കെ.വി. ഭാസ്കരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് ടി.എം. വർഗീസ് മെമ്മോറിയൽ ഹാളിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. മേയർ വി. രാജേന്ദ്രബാബു അവാർഡ് വിതരണംനടത്തും. കുഡുംബി സമുദായത്തെ പട്ടികവർഗ പട്ടികയിൽപെടുത്തുക, കൊങ്കണി ഭാഷ ന്യൂനപക്ഷമായി പ്രഖ്യാപിക്കുക, ഒ.ബി.സിയിലെ ദുർബല വിഭാഗങ്ങളെ പ്രത്യേകം ഗ്രൂപ്പാക്കി സാമ്പത്തിക ഉന്നമനത്തിന് പ്രത്യേക കോർപറേഷൻ രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ജനറൽ സെക്രട്ടറി പി.എസ്. രാമചന്ദ്രൻ, ട്രഷറർ എസ്. ബാലകൃഷ്ണൻ, സീനിയർ വൈസ് പ്രസിഡൻറ് എ. അനിൽ, വൈസ് പ്രസിഡൻറ് ടി.ജി. രാജു എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.