തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമേഖലയിൽ കേന്ദ്രസർക്കാർ പരിഷ്കരണങ്ങൾ എന്നപേരിൽ നടപ്പാക്കുന്നത് കോർപറേറ്റ് താൽപര്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള നടപടികളെന്ന് മുൻ രാജ്യസഭാംഗം സി.പി. നാരായണൻ. യു.ജി.സിയെ ഇല്ലാതാക്കി, ഉന്നത വിദ്യാഭ്യാസ കമീഷൻ കൊണ്ടുവരാനുള്ള കരട് ബില്ലുമായി ബന്ധപ്പെട്ട് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ ഉന്നത വിദ്യാഭ്യാസ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നതവിദ്യാഭ്യാസമെന്നാൽ സ്വകാര്യ സംരംഭകർക്ക് വരുമാനമാർഗം എന്ന അവസ്ഥയിലേക്ക് കേന്ദ്രസർക്കാർ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തമാസം കേരളം മുൻകൈ എടുത്ത് നടത്തുന്ന ദക്ഷിണേന്ത്യൻ വിദ്യാഭ്യാസമന്ത്രിമാരുടെ സേമ്മളനത്തിൽ അവതരിപ്പിക്കുന്നതിനുള്ള രേഖക്കും സമ്മേളനം രൂപം നൽകി. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷൻ മുൻ വൈസ് ചാൻസലർ പ്രഫ. ജെ.ബി.ജി. തിലക്, പ്രഫ. എൻ.ജെ. റാവു (ഐ.ഐ.എസ്.സി, ബംഗളൂരു), പ്രഫ. അനിത റാംപാൽ (ഡൽഹി യൂനിവേഴ്സിറ്റി), കേരള സർവകലാശാല മുൻ ൈവസ് ചാൻസലർ പ്രഫ. എ. ജയകൃഷ്ണൻ, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ, പ്രഫ. കെ.എൻ. ഗണേഷ്, പ്രഫ. ധ്രുവ്റൈന (ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റി), ഡോ.കെ.കെ. ദാമോദരൻ, ഡോ.എ.ജി. ഒലീന, ഡോ.സി. പത്മനാഭൻ എന്നിവർ പ്രഭാഷണം നടത്തി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രഫ. രാജൻ ഗുരുക്കൾ നന്ദി പറഞ്ഞു. സംസ്ഥാനത്തിെൻറ അകത്തും പുറത്തും നിന്നായി ഇരുന്നൂറോളം പേർ പങ്കെടുത്ത ദ്വിദിന സമ്മേളനത്തിൽ വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ, അധ്യാപകർ, അനധ്യാപകർ, ഗവേഷകർ എന്നിവർ പങ്കെടുത്തു. സപ്ലൈകോ ഓണം - ബക്രീദ് ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ആരംഭിക്കുന്ന സപ്ലൈകോ ഓണം-ബക്രീദ് ഫെയർ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് നാലിന് പുത്തരിക്കണ്ടം മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷതവഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആദ്യവില്‍പന നടത്തും. വിപണനകേന്ദ്രങ്ങളില്‍ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭിക്കും. ബ്രാൻഡഡ് ഉല്‍പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കിഴിവും ലഭിക്കും. ജില്ല ഫെയര്‍ 24 വരെ പ്രവര്‍ത്തിക്കും. താലൂക്ക് ഫെയറുകള്‍ 16 മുതല്‍ 24 വരെയും ഓണം മാര്‍ക്കറ്റ് സ്പെഷല്‍ ഓണം മിനിഫെയര്‍ എന്നിവ 20 മുതല്‍ 24 വരെയും പ്രവര്‍ത്തിക്കും. സപ്ലൈകോയുടെ മറ്റെല്ലാ വിപണനശാലകളും 20 മുതല്‍ 24 വരെ ഓണം മിനി ഫെയറുകളായി പ്രവര്‍ത്തിക്കും. ഓണം മിനിഫെയറുകള്‍ ഒഴികെ മറ്റെല്ലാ ഫെയറുകളും രാവിലെ 9.30 മുതല്‍ വൈകുന്നേരം എട്ട് വരെ ഇടവേളയില്ലാതെ പ്രവര്‍ത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.