തിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ ലൈഫ് പദ്ധതിയിൽ വീടുകൾ നിർമിക്കുന്നതിനായി കേരള എൻ.ജി.ഒ യൂനിയന് കോർപറേഷൻ ഭൂമി വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗത്തിൽ ബഹളം. പ്രതിപക്ഷം ഒരേ സ്വരത്തിൽ അജണ്ടയെ എതിർത്തതോടെ സംഘടനയുമായി വ്യക്തമായ കരാറിൽ ഏർപ്പെട്ടതിനു ശേഷം വിഷയം അടുത്ത കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കാമെന്ന് മേയർ വി.കെ. പ്രശാന്ത് കൗൺസിൽ യോഗത്തെ അറിയിച്ചു. ഇതോടെയാണ് യോഗം ശാന്തമായത്. എൻ.ജി.ഒ യൂനിയൻ സംസ്ഥാന സമ്മേളന തീരുമാനപ്രകാരമാണ് കോർപറേഷൻ പരിധിയിൽ വീടുകൾ െവച്ചു നൽകാൻ തീരുമാനിച്ചത്. ഈ ആവശ്യത്തിനായി ഉള്ളൂരിൽ 22.76 സെൻറ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് കൗൺസിൽ യോഗത്തിൽ അജണ്ടയായെത്തിയത്. യൂനിയന് വീടുകൾ െവച്ചു നൽകുന്നതിന് കോർപറേഷൻ സ്ഥലം അനുവദിക്കുന്നതിനു പകരം ആ പണം ലൈഫ് പദ്ധതിക്കായുള്ള കോർപറേഷൻ അക്കൗണ്ടിൽ നിക്ഷേപിച്ചാൽ മതിയെന്ന് പ്രതിപക്ഷം പറഞ്ഞു. എൻ.ജി.ഒ യൂനിയൻ വീടുകൾ െവച്ചു കോർപറേഷന് കൈമാറുകയാണ് ചെയ്യുന്നതെന്ന് മേയർ യോഗത്തെ അറിയിച്ചെങ്കിലും പ്രതിപക്ഷം അടങ്ങിയില്ല. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഈ വിഷയം മാറ്റി വെക്കണമെന്നുമായിരുന്നു ബി.െജ.പി അംഗങ്ങളുടെ ആവശ്യം. ഇവർ ഒന്നടങ്കം എഴുന്നേറ്റുനിന്നതോടെ ബഹളം മൂർച്ഛിച്ചു. ഇതിനു പിന്നാലെ യു.ഡി.എഫ് അംഗങ്ങളും എതിർപ്പുമായി രംഗെത്തത്തി. യൂനിയനുമായി ഒരു കരാറുമില്ലാതെ സ്ഥലം വിട്ടുനൽകുന്നത് അംഗീകരിക്കില്ലെന്ന് നേതാക്കളായ അനിൽകുമാറും ബീമാപള്ളി റഷീദും അറിയിച്ചു. വിഷയം മാറ്റി വെക്കണമെന്നും അല്ലാത്ത പക്ഷം വോട്ടിനിടണമെന്നും ഇരുകൂട്ടരും ആവശ്യപ്പെട്ടതോടെ എൻ.ജി.ഒ യൂനിയനുമായി കരാർ ഉണ്ടാക്കിയതിനു ശേഷം അടുത്ത കൗൺസിലിൽ അജണ്ട പരിഗണിക്കാമെന്ന് മേയർ ആവർത്തിച്ചു. ഇതോടെയാണ് ബഹളം അവസാനിച്ചത്. കൗൺസിലർക്ക് ദേഹാസ്വാസ്ഥ്യം തിരുവനന്തപുരം: കൗൺസിൽ യോഗത്തിനിടയിൽ ബി.ജെ.പി കൗൺസിലർ കരമന അജിത്തിന് ശാരീരികാസ്വാസ്ഥ്യം. കൗൺസിൽ യോഗം ആരംഭിച്ച് അൽപം കഴിഞ്ഞതോടെയാണ് അജിത്തിന് തളർച്ച അനുഭവപ്പെട്ടത്. ബി.ജെ.പി അംഗങ്ങൾ വിഷയം മേയറുടെ ശ്രദ്ധയിൽ കൊണ്ടുവന്നശേഷം ഇദ്ദേഹത്തെ വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.