മഴ വീണ്ടും ശക്​തം; ജലാശയങ്ങൾ നിറഞ്ഞു, താഴ്​ന്നപ്രദേശങ്ങളിൽ വെള്ളക്കെട്ട്​ രൂക്ഷം

തിരുവനന്തപുരം: ചെറിയ ഇടവേളക്കുശേഷം മഴ വീണ്ടും ശക്തമായി. ചൊവ്വാഴ്ച രാത്രി ആരംഭിച്ച മഴ ബുധനാഴ്ചയോടെ ശക്തി പ്രാപിക്കുകയായിരുന്നു. ജലാശയങ്ങളെല്ലാം നിറഞ്ഞുകവിഞ്ഞു. നെയ്യാർ അണക്കെട്ട്, അരുവിക്കര, പേപ്പാറ എന്നിവയുടെ ഷട്ടറുകൾ തുറന്നു. നെയ്യാർ അണക്കെട്ട് കഴിഞ്ഞമഴയിൽ വിവിധ ഘട്ടങ്ങളിലായി 36 ഇഞ്ചുവരെ ഉയർത്തിയിരുന്നെങ്കിലും പിന്നീട് ആറിഞ്ചായി കുറച്ചു. അത് ബുധനാഴ്ച വൈകീേട്ടാടെ 12 ഇഞ്ചായി വീണ്ടും ഉയർത്തി. വനമേഖലയിൽ കനത്തമഴ തുടരുന്നതിനാൽ നെയ്യാറി​െൻറ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ കരമനയാർ, കിള്ളിയാർ എന്നിവയും നിറഞ്ഞു. ആമയിഴഞ്ചാൻതോട്ടിലും മണ്ണാമ്മൂലയാറിലും ശക്തമായ നീരൊഴുക്കാണ് അനുഭവപ്പെടുന്നത്. പേപ്പാറ അണക്കെട്ട് കൂടുതൽ തുറക്കുന്നതോടെ അരുവിക്കരയിലേക്കുള്ള നീരൊക്ക് ഉയരും. അതോടെ നഗരത്തിലെ ചെറുതും വലുതുമായ ജലാശങ്ങൾ നിറഞ്ഞുകവിയും. മഴ ശക്തമായതി​െൻറ അടിസ്ഥാനത്തിൽ ജലാശയങ്ങൾക്ക് സമീപം താമസിക്കുന്നവർ ജാഗ്രതപുലർത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. കടൽക്ഷോഭവും രൂക്ഷമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.