തിരുവനന്തപുരം: ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ച ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ചടങ്ങിൽ കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി. ഇക്ബാല്‍, കേരള സര്‍വകലാശാല ലെക്‌സികണ്‍ വിഭാഗം റിട്ട. പ്രഫസർ ഡോ. എന്‍. സുഭാഷ്, കേരള സര്‍വകലാശാല ഇംഗ്ലീഷ് പ്രഫസർ മീന ടി. പിള്ള, എം.ജി കോളജ് റിട്ട. പ്രഫസറും നിഘണ്ടുകാരനുമായ ഡോ. എം.എസ്. ബാലകൃഷ്ണന്‍ നായര്‍, ഓക്‌സഫഡ് ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം നിഘണ്ടു എഡിറ്റര്‍ ഡോ. ജി.ബി. മോഹനന്‍തമ്പി എന്നിവര്‍ പങ്കെടുത്തു. 52,000 എന്‍ട്രികളുള്ള (പദങ്ങള്‍, സംയുക്തപദങ്ങള്‍ ഉള്‍പ്പെടെ) നിഘണ്ടുവില്‍ അവയോട് ബന്ധപ്പെട്ട പ്രയോഗങ്ങളും ശൈലികളുമുണ്ട്. 200ലേറെ ചിത്രങ്ങളും വിപരീതങ്ങളും പര്യായങ്ങളും ഇംഗ്ലീഷ് വാക്കുകളുടെ കൃത്യമായ ഉച്ചാരണങ്ങളും ചേർത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.