തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെൻറ് പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പുകൾ അനുേയാജ്യമായ തീയതിലേക്ക് മാറ്റണമെന്ന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ആഗസ്റ്റ് 13നാണ് മൂല്യനിർണയ ക്യാമ്പുകൾ തുടങ്ങാൻ തീരുമാനിച്ചത്. സേ പരീക്ഷ, മൂല്യനിർണയം, പുനർമൂല്യനിർണയം, ഇംപ്രൂവ്മെൻറ് പരീക്ഷ ഡ്യൂട്ടികൾ, കാലവർഷക്കെടുതി എന്നിവ കാരണം അധ്യയനദിനങ്ങൾ നഷ്ടമായത് പരിഗണിച്ച് ക്യാമ്പുകൾ മാറ്റണമെന്ന് ഭാരവാഹികൾ ആവശ്യെപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.