നഗരത്തിലെ 19 ഇടങ്ങളിൽ പൊതുശ​ൗചാലയങ്ങൾ വരുന്നു

തിരുവനന്തപുരം: . ഇതുസംബന്ധിച്ച ഭരണസമിതി നിർദേശത്തിന് കൗൺസിൽ യോഗത്തി​െൻറ അംഗീകാരമായി. സ്വച്ഛ് ഭാരത് മിഷൻ പദ്ധതിയിൽ നിന്നുള്ള തുകയും കോർപറേഷൻ ഫണ്ടും ഉപയോഗിച്ച് നിർമാണം നടത്താനാണ് തീരുമാനം. നഗരസഭയുടെ അധീനതയിലുള്ള ഭൂമിയിലും മറ്റ് സർക്കാർ ഒാഫിസുകളുടെ പരിധിയിലുള്ള സ്ഥലങ്ങളിലുമാണ് പൊതുശൗചാലയങ്ങൾ സ്ഥാപിക്കുക. നഗരസഭ പരിധിയിലുള്ള സ്ഥലങ്ങളിൽ ഉടൻ നിർമാണം ആരംഭിക്കും. മറ്റ് വകുപ്പുകളുടെ സ്ഥലം വിട്ടുകിട്ടുന്നതിനുള്ള നടപടികൾക്കായി കലക്ടർക്ക് ഇതിനോടകം കത്ത് നൽകി. നിർമാണത്തിന് കോർപറേഷൻ കണ്ടെത്തിയ സർക്കാർ ഓഫിസുകളുടെയും മറ്റു സ്ഥലങ്ങളുടെയും ഏജൻസികളിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം ലഭിച്ചാൽ ഉടൻ നിർമാണം തുടങ്ങും. ഒരു ടോയിലറ്റിന് 653 രൂപയാണ് സ്വച്ഛ് ഭാരത് മിഷൻ പദ്ധതിയിൽനിന്ന് ലഭിക്കുക. പൊതുശൗചാലയങ്ങൾ നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങൾ സ്ഥലം ആവശ്യമായ വിസ്തീർണം നിലവിലെ അധീനത മാനവീയംവീഥി 3.5സ​െൻറ് ജലഅതോറിറ്റി മ്യൂസിയം പൊലീസ് സ്റ്റേഷൻ 3.5സ​െൻറ് മ്യൂസിയം പാളയം(നന്ദാവനം റോഡ്) 1.5സ​െൻറ് പബ്ലിക് ലൈബ്രറി പാളയം 3.5സ​െൻറ് ട്രിഡ സ്റ്റാച്യു 1.5സ​െൻറ് സെക്രേട്ടറിയറ്റ് കോമ്പൗണ്ട് ആയുർവേദ കോളജ് ജങ്ഷൻ 1.5സ​െൻറ് ആയുർവേദ കോളജ് പുത്തരിക്കണ്ടം മൈതാനം 3.5 െസൻറ് നഗരസഭ ശ്രീചിത്തിര തിരുനാൾ പാർക്കിന് സമീപം 3.5െസൻറ് കെ.എസ്.ആർ.ടി.സി പട്ടം പൊട്ടക്കുഴി റോഡ് 1.5െസൻറ് മിൽമ മെഡിക്കൽകോളജ് ഉള്ളൂർ റോഡ് 3.5െസൻറ് നഗരസഭ മെഡിക്കൽ കോളജ് 3.5െസൻറ് ആരോഗ്യവകുപ്പ് കോവളം രണ്ട് െസൻറ് മറ്റ് സ്ഥലം ലഭ്യമല്ല കേശവദാസപുരം 1.5 െസൻറ് ട്രിഡ കഴക്കൂട്ടം രണ്ട് െസൻറ് റവന്യൂ വഴുതക്കാട് 1.5 െസൻറ് കോളീയറ്റ് എജുക്കേഷൻ തൈക്കാട് 3.5 െസൻറ് ആരോഗ്യവകുപ്പ് ഇൗഞ്ചയ്ക്കൽ 3.5 െസൻറ് കെ.എസ്.ആർ.ടി.സി വെൺപാലവട്ടം രണ്ട് െസൻറ് കൃഷിവകുപ്പ് തിരുവല്ലം രണ്ട് െസൻറ് ദേവസ്വംബോർഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.