ഫാഷിസ്​റ്റ്​ വിരുദ്ധ കക്ഷികൾ ഭിന്നതകൾ മാറ്റി​െവച്ച് ഐക്യപ്പെടണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: ജനാധിപത്യത്തെ റദ്ദ് ചെയ്ത് കൊണ്ടിരിക്കുന്ന സംഘ്പരിവാർ ശക്തികളെ ചെറുത്ത് തോൽപിക്കാൻ മുഴുവൻ ഫാഷിസ്റ്റ് വിരുദ്ധ കക്ഷികളും ഭിന്നതകൾ മാറ്റിെവച്ച് ഐക്യപ്പെടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ്. വെൽഫെയർ പാർട്ടി തിരുവനന്തപുരം പാർലമ​െൻറ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്കും സംഘ്പരിവാറിനുമെതിരായ ജനവികാരം രാജ്യത്ത് ഇന്ന് ദൃശ്യമാണ്. ഉപ തെരഞ്ഞെടുപ്പ് ഫലങ്ങൾ അതി​െൻറ സൂചനയാണ്. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ മതേതര സഖ്യസാധ്യതകൾ രാജ്യമൊട്ടുക്കും സൃഷ്ടിക്കുകയും ഫാഷിസ്റ്റ് വിരുദ്ധ നിലപാടുകളുള്ള ചെറുതും വലുതുമായ മുഴുവൻ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളെയും കൂടി ഉൾപ്പെടുത്തിക്കൊണ്ട് സംഘ്പരിവാർ വിരുദ്ധ ബദൽ ചേരി രൂപവത്കരിച്ച് വരുന്ന െതരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.ജെ.പിക്കെതിരായ ജനാധിപത്യ പോരാട്ടത്തിൽ വെൽഫെയർ പാർട്ടി മുൻനിരയിൽ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അനിൽകുമാർ, വൈസ് പ്രസിഡൻറ് ആരിഫാ ബീവി, സെക്രട്ടറി മെഹബൂബ് പൂവാർ എന്നിവർ സംബന്ധിച്ചു. ജില്ല സെക്രട്ടറി ഷറഫുദ്ദീൻ കമലേശ്വരം സ്വാഗതവും മണ്ഡലം പ്രസിഡൻറ് ജോസഫ് പാലേലി നന്ദിയും പറഞ്ഞു. മുല്ലപ്പെരിയാറിൽ ഡാം നിർമിക്കണമെന്ന് ബാഹുലേയൻ സെക്രേട്ടറിയറ്റിന് ചുറ്റും ഓടുന്നു വെള്ളറട: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്നാവശ്യപ്പെട്ട് ദീർഘദൂര ഓട്ടക്കാരൻ ബാഹുലേയൻ സെക്രേട്ടറിയറ്റിന് ചുറ്റും ഓടുന്നു. വ്യാഴാഴ്ച രാവിലെയാണ് ഓട്ടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.