തിരുവനന്തപുരം: അയ്യങ്കാളിയുടെ പൂർണമായ പ്രതിമയും പാർക്കും അടിയന്തരമായി നവീകരിക്കണമെന്ന് കെ.പി.എം.എസ്. നഗരസഭാതിർത്തിയിലുള്ള വിവിധപ്രതിമകളും പാർക്കുകളും മനോഹരമായി പരിപാലിക്കുന്ന നഗരസഭ അയ്യങ്കാളി പ്രതിമയോട് അനാദരവും അയിത്തവുമാണ് കാണിക്കുന്നത്. കെ.പി.എം.എസ് ഇക്കാര്യത്തിൽ നിരന്തരം നഗരസഭക്ക് നിവേദനം നൽകിയിട്ടും ഫലമുണ്ടായിട്ടില്ല. ഒാണത്തിന് മുമ്പ് അയ്യങ്കാളി പാർക്കിൽ വിച്ഛേദിച്ച വൈദ്യുതിയും വാട്ടർ കണക്ഷനും പുനഃസ്ഥാപിച്ച് നവീകരിക്കണമെന്ന് യൂനിയൻ കമ്മിറ്റി യോഗം നഗരസഭയോട് അഭ്യർഥിച്ചു. ഏരിയ യൂനിറ്റ് പ്രസിഡൻറ് ചാലക്കുഴി ഗോപി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മദനൻ മാധവപുരം റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻറുമാരായ ഡോ. വിജയകുമാർ, രേണുക, അസി. സെക്രട്ടറി അനിൽകുമാർ പാങ്ങോട്, സി.കെ. കുട്ടപ്പൻ, കെ. ശിവരാജൻ, ജി. വിജയൻ, ജയകുമാർ പൂന്തുറ, മഹിള ഫെഡറേഷൻ ജില്ല പ്രസിഡൻറ് ബിന്ദു കുന്നൻപാറ, സാബു പരുത്തിക്കുഴി, സുധ ജയകുമാർ എന്നിവർ സംസാരിച്ചു. പൊലീസിലെ കുറ്റവാളികൾ സർക്കാറിെൻറ പ്രതിച്ഛായക്ക് മങ്ങേലൽപിക്കും -വി.എസ്.ഡി.പി തിരുവനന്തപുരം: നെയ്യാറ്റിൻകര ഡിവൈ.എസ്.പി ബി. ഹരികുമാറിെൻറ അഴിമതിയെയും അനാശാസ്യപ്രവർത്തനങ്ങളെയും കുറിച്ച് നടത്തിയ അന്വേഷണത്തിൽ തുടർനടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വി.എസ്.ഡി.പി ഡി.ജി.പി ഒാഫിസ് മാർച്ച് നടത്തി. ചെയർമാൻ വിഷ്ണുപുരം ചന്ദ്രേശഖരൻ ഉദ്ഘാടനം ചെയ്തു. പൊലീസിെല കുറ്റവാളികളെ സംരക്ഷിക്കുന്നത് സർക്കാറിെൻറ പ്രതിച്ഛായ മങ്ങലേൽപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. െഎ.ജിയുടെ പ്രത്യേക അന്വേഷണസംഘത്തിെൻറ അന്വേഷണത്തിൽ ബി. ഹരികുമാർ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നയമാണ് സർക്കാർ തുടരുന്നത്. ഇത് നിയമവാഴ്ചയുടെ വീഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു. കേരള കാമരാജ് കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അംഗം ഫിലിപ്പിൻ പ്രസാദ്, സംസ്ഥാന നേതാക്കളായ പ്രഫ. എസ്. റെയ്മൺ, കള്ളിക്കാട് ശ്യാം ലൈജു, എം.പി. മോഹൻ, പാറശാല സന്തോഷ്, നെയ്യാറ്റിൻകര തുളസി, മലയിൻകീഴ് തങ്കച്ചൻ, വലിയവിള സോമശേഖരൻ, ബാലരാമപുരം ചന്ദ്രൻ, ഉഴമലയ്ക്കൽ സുഭാഷ്, ജിമ്മിരാജ്, കാപ്പിക്കാട് ശശി, കൊറ്റംപള്ളി നിർമലദാസ്, പുന്നക്കാട് ജോയി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.