ഡയറക്ട് സെല്ലിങ്​; മാർഗരേഖ ഐ.ഡി.എസ്.​എ സ്വാഗതം ചെയ്തു

തിരുവനന്തപുരം: ഉൽപാദകരിൽനിന്ന് ഉപഭോക്താക്കളിലേക്ക് നേരിട്ട് സാധനങ്ങളെത്തിക്കുന്ന ഡയറക്ട് സെല്ലിങ്ങി​െൻറ സംസ്ഥാന സർക്കാർ നിയമാവലികളും മാർഗ നിർദേശങ്ങളും ഇന്ത്യൻ ഡയറക്ട് സെല്ലിങ് അസോസിയേഷൻ (ഐ.ഡി.എസ്.എ) സ്വാഗതം ചെയ്തു. ഡയറക്ട് സെല്ലിങ് മേഖലക്ക് ഇതു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. ഐ.ഡി.എസ്.എയുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു പെരുമാറ്റച്ചട്ടവും നിയമാവലിയും. ഇത് ഡയറക്ട് സെല്ലിങ് മേഖലയിൽ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുമെന്ന് ഐ.ഡി.എസ്.എ ചെയർമാൻ വിവേക് കട്ടോച്ച് പറഞ്ഞു. സമഗ്രമായ നിയമത്തിന് രൂപം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി. തിലോത്തമൻ, സ്പെഷൽ സെക്രട്ടറി മിനി ആൻറണി, ഭക്ഷ്യ സിവിൽ സപ്ലൈസ് ഡയറക്ടർ ഡോ. ടി.എൽ. റെഡ്ഡി എന്നിവരെ ഐ.ഡി.എസ്.എ അഭിനന്ദിച്ചു. മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു പേരൂർക്കട: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓണക്കാലത്ത് തൊഴിലാളികൾക്ക് ഉത്സവബത്ത അനുവദിക്കുക, കാർഷിക-ക്ഷീര-പരമ്പരാഗത മേഖലകളിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്താൻ മാർഗരേഖ പരിഷ്കരിക്കുക, ജോലി ചെയ്ത് രണ്ടാഴ്ചക്കകം കൂലി നൽകുക, സമയക്രമം ഒമ്പത് മുതൽ നാലു വരെ തീരുമാനിക്കുക, ഹരിത കേരളം പദ്ധതിയിലുൾപ്പെടുത്തി നൂറിലധികം തൊഴിൽ ദിനങ്ങൾ ഉറപ്പു വരുത്തുക തുടങ്ങി ഒമ്പതിനം അവശ്യങ്ങളുന്നയിച്ച് തൊഴിലാളികൾ ഒപ്പിട്ട നിവേദനം കലക്ടർക്ക് കൈമാറി. സംസ്ഥാന കമ്മിറ്റി അംഗം ആർ. പ്രീത അധ്യക്ഷതവഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് പുത്തൻകട വിജയൻ, സി.പി.എം ഏരിയ സെക്രട്ടറി എസ്.എസ്. രാജലാൽ എന്നിവർ സംസാരിച്ചു. യൂനിയൻ ജില്ല ജോയൻറ് സെക്രട്ടറി മടവൂർ അനിൽ സ്വാഗതവും ഏരിയ സെക്രട്ടറി ശോഭൻകുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.